ആന്ധ്രാപ്രദേശിലെ വിശാഖപട്ടണത്ത് ഗൃഹപാഠം പൂർത്തിയാക്കിയില്ലെന്ന കാരണത്താൽ അധ്യാപികയുടെ മർദ്ദനത്തിനിരയായ ആറുവയസ്സുകാരൻ ദാരുണമായി അന്ത്യം സംഭവിച്ചു. അമരാവതിയിലെ വൺ ടൗൺ ഏരിയയിലുള്ള സ്വകാര്യ വിദ്യാലയത്തിലാണ് മനുഷ്യത്വരഹിതമായ സംഭവം അരങ്ങേറിയിരിക്കുന്നത്.
ഒന്നാം ക്ലാസ് വിദ്യാർത്ഥിയായ പ്രണയ് തേജ് ആണ് മരണപ്പെട്ടത്. ഹോംവർക്ക് ചെയ്യാത്തതിന്റെ പേരിൽ അധ്യാപിക ക്രൂരമായി മർദ്ദിച്ചതിനെ തുടർന്നാണ് കുട്ടി ക്ലാസ് മുറിയിൽ കുഴഞ്ഞുവീണതെന്ന് ബന്ധുക്കൾ വ്യക്തമാക്കി.
ഉടൻതന്നെ കുട്ടിയെ കിങ് ജോർജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചിരുന്നതായി അധികൃതർ അറിയിച്ചു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വലിയ തോതിൽ പ്രചരിക്കുന്നുണ്ട്. ക്ലാസ് മുറിയിലെ ദൃശ്യങ്ങളിൽ അധ്യാപിക കുട്ടിക്ക് നേരെ രോഷാകുലയാകുന്നതും, ഭയന്നുപോയ കുട്ടി അടിക്കരുതെന്ന് കൈകൂപ്പി അപേക്ഷിക്കുന്നതും വ്യക്തമാണ്.
തുടർന്ന് അധ്യാപിക കുട്ടിയുടെ ഷർട്ടിൽ പിടിച്ച് മുഖത്തടിക്കുകയായിരുന്നു. അടി കൊണ്ട
ഉടൻ തന്നെ കുട്ടി ബോധരഹിതനായി അധ്യാപികയുടെ മടിയിലേക്ക് കുഴഞ്ഞുവീഴുന്നതും ദൃശ്യങ്ങളിൽ കാണാം. രാവിലെ പൂർണ്ണ ആരോഗ്യത്തോടെയാണ് മകൻ സ്കൂളിലേക്ക് പുറപ്പെട്ടതെന്ന് പിതാവ് മാധ്യമങ്ങളോട് പറഞ്ഞു.
വ്യാഴാഴ്ച രാവിലെ എട്ടുമണിയോടെ എഴുന്നേറ്റ കുട്ടി സ്കൂളിൽ പോകണമെന്ന് വാശിപിടിക്കുകയായിരുന്നു. എന്നാൽ, ഉച്ചയോടെ ഭാര്യാസഹോദരന്റെ കടയ്ക്ക് സമീപം ജോലിലുണ്ടായിരുന്ന പാചകക്കാരാണ് മകന് എന്തോ അത്യാഹിതം സംഭവിച്ച വിവരം ഫോണിലൂടെ അറിയിച്ചത്.
സ്കൂൾ അധികൃതരുടെ ഭാഗത്തുനിന്ന് യാതൊരുവിധ അറിയിപ്പും ലഭിച്ചിരുന്നില്ലെന്ന് കുടുംബം കടുത്ത ആരോപണം ഉന്നയിച്ചു. തുടർന്ന് സംശയം തോന്നി സ്കൂളിലെത്തി സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോഴാണ് അധ്യാപികയുടെ ക്രൂരത പുറത്തുവന്നത്.
സംഭവമറിഞ്ഞ് റവന്യൂ ഡിവിഷണൽ ഓഫിസർ ദിലീപ് ചക്രവർത്തി ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി. സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ വിവരങ്ങൾ സർക്കാരിന്റെ വിവിധ വകുപ്പുകൾ ശേഖരിച്ചുവരികയാണെന്ന് അദ്ദേഹം അറിയിച്ചു.
വിശാഖപട്ടണം വൺ ടൗൺ പോലീസ് സംഭവത്തിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അടിയേറ്റുള്ള ആഘാതം മൂലമാണോ അതോ കടുത്ത ഭയത്താൽ ഹൃദയാഘാതം സംഭവിച്ചതാണോ മരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ വ്യക്തമാകൂ എന്ന് അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

