പുന്നംപറമ്പ് ∙ വിദ്യാർഥികൾക്കു സൈക്കിൾ വിതരണം ചെയ്യാനും സ്കൂൾ ഒളിംപിക്സ് വിജയികളെ അനുമോദിക്കാനും മച്ചാട് ഗവ. ഹയർ സെക്കൻഡറി സ്കൂളിലെത്തിയ കലക്ടർ അർജുൻ പാണ്ഡ്യൻ വിദ്യാർഥികൾക്കൊപ്പം നടത്തിയ സൈക്കിൾ സവാരി കൗതുകമായി. കലക്ടറേറ്റിൽ മാസങ്ങൾക്കു മുൻപു നടന്ന ‘മീറ്റ് ദ് കലക്ടർ’ പരിപാടിയിൽ തന്നോടൊപ്പം സംവദിച്ച കുട്ടികൾക്കായി അന്നു നൽകിയ 10 സൈക്കിൾ എന്ന വാഗ്ദാനം നിറവേറ്റിയ കലക്ടർ സൈക്കിളുകൾ വിതരണം ചെയ്തതിനു ശേഷം കുട്ടികളുമായി സ്കൂൾ അങ്കണത്തിൽ നിന്നു പുന്നംപറമ്പ് സെന്റർ ചുറ്റി തിരികെ സ്കൂളിലേക്കു സൈക്കിൾ ചവിട്ടി എത്തുകയായിരുന്നു.
കേരള സ്കൂൾ ഒളിംപിക്സിൽ സംസ്ഥാനതല വിജയികളായ വിദ്യാർഥികൾക്കുള്ള അനുമോദനവും കലക്ടർ നിർവഹിച്ചു.
തെക്കുംകര പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഇ.ഉമാലക്ഷ്മി അധ്യക്ഷത വഹിച്ചു. സ്ഥിരസമിതി അധ്യക്ഷൻ വി.സി.സജീന്ദ്രൻ, പഞ്ചായത്ത് അംഗം കെ.രാമചന്ദ്രൻ, എഇഒ ഷീജ കുനിയിൽ, പ്രിൻസിപ്പൽ കെ.എൻ.ഉണ്ണിക്കൃഷ്ണൻ, പ്രധാനാധ്യാപിക കെ.കെ.ഷീ ന, സ്റ്റാഫ് സെക്രട്ടറി ബിപിൻ ജോസഫ്, പിടിഎ പ്രസിഡന്റ് ടി.എ.നജീബ്, ടി.രാധ, എ.എസ്.മിഥുൻ എന്നിവർ പ്രസംഗിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

