അരുവിക്കര∙ ജംക്ഷൻ വികസനത്തിന് ഭൂമി ഏറ്റെടുക്കൽ ഉൾപ്പെടെ 17.3 കോടി രൂപയുടെ പദ്ധതി. കിഫ്ബി ഫണ്ട് 15 കോടി ചെലവിട്ടാണ് ജോലികൾ.
2.3 കോടി രൂപ ഭൂമി ഏറ്റെടുക്കുന്നതിനു ആർ.ആർ.പാക്കേജ് മുഖേനയും അനുവദിച്ചിട്ടുണ്ട്. നെടുമങ്ങാട്- അരുവിക്കര- വെള്ളനാട് റോഡ് വികസനത്തിന്റെ ഭാഗമായി ആണ് അരുവിക്കര ജംക്ഷൻ വികസനം കൂടി കിഫ്ബി പദ്ധതിയിൽ ഉൾപ്പെടുത്തിയത്.
കാത്തിരിപ്പ് കേന്ദ്രവും തെരുവുവിളക്കുകളും നടപ്പാതയും മഴ വെള്ള – ഡ്രെയ്നേജ് സംവിധാനങ്ങളും ഉൾപ്പെടും.
അരുവിക്കര ഡാം മുതൽ ഫാർമേഴ്സ് ബാങ്ക് ജംക്ഷൻ വരെയും, അരുവിക്കര ജംക്ഷൻ മുതൽ കണ്ണംകാരം പമ്പ് ഹൗസ് വരെയും 2.20 കിലോ മീറ്റർ നീളത്തിൽ 12 മീറ്റർ വീതിയിലും റോഡ് നിർമാണ പ്രവൃത്തി ആണിത്. കാൽനട
യാത്രക്കാർക്കു പ്രത്യേക നടപ്പാതയും ഉണ്ടാകും.പദ്ധതിക്ക് 15 കോടി രൂപയുടെ സാമ്പത്തികാനുമതി ലഭിക്കുകയും പ്രവൃത്തി ടെൻഡർ നടപടികൾ പൂർത്തീകരിക്കുകയും ചെയ്തു. അരുവിക്കര വില്ലേജിലെ 68 ഭൂവുടമകളിൽ നിന്നുമുള്ള ഭൂമി ഏറ്റെടുക്കൽ 90% പൂർത്തീകരിച്ചു.
വസ്തു ഏറ്റെടുക്കലിനായി 2.5 കോടി രൂപ ചെലവിട്ടു.
ഏറ്റെടുത്ത ഭൂമിയിൽ നിർമിതികൾ പൊളിച്ച് മാറ്റുന്ന ജോലിയുടെ ടെൻഡർ നടപടികൾ നടക്കുകയാണ്. കെഎസ്ഇബി, വാട്ടർ അതോറിറ്റി യൂട്ടിലിറ്റി ഷിഫ്റ്റിങ്ങിനായി ഉള്ള തുക കിഫ്ബി കൈമാറിയിട്ടുണ്ട്. ഒരു വർഷമാണ് പൂർത്തീകരണ കാലാവധി.
ആകെ 19 സെന്റ് ഭൂമിയാണ് ഇതിനായി ഏറ്റെടുക്കേണ്ടി വരുന്നത്. പുറമ്പോക്ക് ഭൂമി അളന്ന് തിട്ടപ്പെടുത്തിയിട്ടുണ്ട്. 68 ഭൂവുടമകളിൽ 56 പേർക്ക് പണം നൽകി.
ടെൻഡർ നടപടികൾ പൂർത്തിയായതായും ജോലികൾ ഉടൻ ആരംഭിക്കുമെന്നും ജി.സ്റ്റീഫൻ എംഎൽഎ അറിയിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

