കോഴിക്കോട്: വിദ്യാര്‍ത്ഥികളെ ലക്ഷ്യമിട്ട് വില്‍പ്പനയ്ക്കായി സൂക്ഷിച്ചിരുന്ന നിരോധിത പുകയില ഉല്‍പ്പന്നങ്ങളുമായി യുവാവ് പൊലീസിന്റെ പിടിയിലായതായി അധികൃതർ അറിയിച്ചു. കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി ഗോശാലക്കുന്നില് സഫീറി(34)നെയാണ് മെഡിക്കല്‍ കോളേജ് പൊലീസ് പിടികൂടിയത്.
പ്രതിയുടെ കൈവശമുണ്ടായിരുന്ന രണ്ട് പ്ലാസ്റ്റിക് കവറുകളില്‍ നിന്നായി 73 പായ്ക്കറ്റ് കൂള്‍ ലിപ്പും 44 പായ്ക്കറ്റ് ഹാന്‍സും ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു. ദേവഗിരി കോളേജ് റോഡ് ഭാഗത്ത് പൊലീസ് സംഘം പതിവ് പെട്രോളിംഗ് നടത്തുന്നതിനിടയിലാണ് നിരോധിത ലഹരി ഉല്‍പ്പന്നങ്ങളുടെ വില്‍പ്പന സംബന്ധിച്ച് രഹസ്യവിവരം ലഭിക്കുന്നത്.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, ദേവഗിരി കോളേജ് റോഡില്‍ സംശയാസ്പദമായ രീതിയില്‍ പരിഭ്രാതിയോടെ നിന്നിരുന്ന സഫീറിനെ പൊലീസ് ഉദ്യോഗസ്ഥരുടെ ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് ഇയാളെ തടഞ്ഞുനിര്‍ത്തി നടത്തിയ വിശദമായ പരിശോധനയിലാണ് നിരോധിത പുകയില ഉല്‍പ്പന്നങ്ങള്‍ കണ്ടെടുത്തത്.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ലഹരി ഉല്‍പ്പന്നങ്ങള്‍ എത്തിച്ചുനല്‍കുന്ന സംഘത്തിലെ കണ്ണിയാണ് പ്രതിയെന്ന് പൊലീസ് വ്യക്തമാക്കി. മെഡിക്കല്‍ കോളേജ് സബ്ബ് ഇന്‍സ്പെക്ടര്‍ യൂനുസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ബിബിന്‍, ഹോംഗാര്‍ഡ് ധനേഷ് എന്നിവരടങ്ങുന്ന പൊലീസ് സംഘമാണ് ഈ നടപടി പൂര്‍ത്തിയാക്കിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

