എടത്വ ∙കാലാവസ്ഥ അനുകൂലമാകുകയും നെല്ല് സംഭരിക്കാമെന്നു ഉറപ്പു നൽകുകയും ചെയ്തതോടെ കൊയ്ത്ത് സജീവമാക്കി കർഷകർ. എന്നാൽ നെല്ല് സംഭരിക്കുമെന്ന് ഉറപ്പ് പാലിക്കുന്നില്ലെന്നു കർഷകർ പറയുന്നു. കൊയ്ത നെല്ല് ദിവസങ്ങൾ ആയിട്ടും സംഭരിക്കുന്നില്ലെന്നു കർഷകർ പറയുന്നു.
ചമ്പക്കുളം കൃഷിഭവൻ പരിധിയിൽ വരുന്ന ഉന്തംവേലി പാടത്ത് 70 ഏക്കറിലെ നെല്ലാണ് കൊയ്തത്. സമീപത്തെ പാട്ടത്തി വരമ്പിനകം പാടത്തെ 100 ഏക്കറിലെ നെല്ലും ഈ ആഴ്ച തന്നെ കൊയ്യും.
രണ്ടാം കൃഷിയുടെ നെല്ല് കൊയ്യണമെങ്കിൽ കൂടുതൽ സമയം എടുക്കുന്നതായും കർഷകർ പറയുന്നു.
പുഞ്ചക്കൃഷിക്ക് 1 മുതൽ ഒന്നര മണിക്കൂർ വരെ സമയം കൊണ്ട് കൊണ്ട് ഒരേക്കറിലെ നെല്ല് കൊയ്ത സ്ഥാനത്ത് 2.5 മുതൽ 3 മണിക്കൂർ വരെ സമയമെടുക്കുന്നുണ്ട്. ഏക്കറിന് 1800 രൂപ മുതൽ 1900 രൂപ വരെയാണ് കൂലി.
കൊയ്തെടുത്ത നെല്ല് പാടത്തു തന്നെ കൂട്ടിയിട്ടിരിക്കുകയാണ്. മഴ പെയ്താൽ പാടത്ത് വെള്ളം നിറയും. അത് കർഷകർക്ക് തിരിച്ചടിയാകും.
അടിയന്തരമായി നെല്ല് സംഭരിക്കണമെന്നു പാടശേഖര സമിതി സെക്രട്ടറി തുളസീദാസ് ആവശ്യപ്പെട്ടു.
ഇതിനിടയിൽ മില്ലുകാർ പുതിയ തന്ത്രങ്ങൾ മെനയുകയാണ് . നെല്ല് സംഭരിക്കാൻ ലോറി എത്തുന്ന സ്ഥലം വരെ നെല്ല് എത്തിച്ചാൽ സംഭരിക്കാം എന്നു പറയുന്നതായി കർഷകർ പറയുന്നു.
ഇത്തരത്തിൽ പുന്നപ്ര തെക്ക് ഒരു പാടത്തെ നെല്ല് സംഭരിക്കാൻ ലോറി എത്തുന്നിടത്ത് നെല്ല് എത്തിക്കാനാണ് നിർദേശിച്ചത്. ഇത് പ്രതിഷേധത്തിനിടയാക്കിയിരുന്നു.
മുൻപ് നെല്ലു സംഭരിക്കുന്നതിനു കൈകാര്യച്ചെലവായി 12 രൂപ മില്ലുകാർ നൽകിയിരുന്നു. നഷ്ടത്തിന്റെ കണക്കു പറഞ്ഞ് ആ തുക നിർത്തി.
ഇപ്പോൾ അത് സർക്കാരാണ് നൽകുന്നത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

