സ്വന്തം ലേഖകൻ കൊച്ചി: ഹണി ട്രാപ്പിൽ കുടുക്കി ഡോക്ടറിൽ നിന്ന് അഞ്ചുലക്ഷത്തിലധികം രൂപ തട്ടിയെടുത്തു. കൊച്ചിയിൽ യുവതിയും സുഹൃത്തും അറസ്റ്റിൽ.
ഗൂഡല്ലൂർ സ്വദേശി നസീമ ബി, ഇടുക്കി സ്വദേശി മുഹമ്മദ് അമീൻ എന്നിവരാണ് പിടിയിലായത്. ഡോക്ടറുടെ കയ്യിൽ നിന്ന് അഞ്ചു ലക്ഷത്തിലേറെ രൂപ ഇവർ തട്ടിയെടുത്തിരുന്നു.
ചികിത്സയുമായി ബന്ധപ്പെട്ടാണ് യുവതി ഡോക്ടറെ ആദ്യം പരിചയപ്പെടുന്നത്. അതിന് ശേഷം സുഖമില്ല എന്ന് പറഞ്ഞ് യുവതി താമസിക്കുന്ന പനമ്പിള്ളി നഗറിലെ വീട്ടിലേക്ക് വിളിച്ചു വരുത്തിയാണ് മൊബൈൽ ഫോണിൽ എടുത്ത സ്വകാര്യ ദൃശ്യങ്ങൾ കാണിച്ച് ഭീഷണിപ്പെടുത്തിയത്.
അപ്പോൾ തന്നെ നാൽപത്തി നാലായിരം രൂപ വാങ്ങുകയും ഡോക്ടറുടെ വീട്ടിലുണ്ടായിരുന്ന കാർ നസീമയും നസീമയുടെ സുഹൃത്തായിട്ടുള്ള അമീനും ചേർന്ന് കൊണ്ടുപോകുകയും ചെയ്തു. കാർ പിറ്റേന്ന് തിരിച്ചു കൊടുത്തിട്ട് അഞ്ച് ലക്ഷം രൂപ വാങ്ങുകയും ചെയ്തു.
അങ്ങനെയാണ് അഞ്ച് ലക്ഷത്തി നാൽപത്തിനാലായിരം രൂപ ഇവർ വാങ്ങുകയും ചെയ്തത്. വീണ്ടും 5 ലക്ഷം രൂപ ഫോണിലൂടെ ആവശ്യപ്പെട്ടപ്പോഴാണ് ഡോക്ടർ എറണാകുളം സൗത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്.
The post സുഖമില്ലാന്ന് പറഞ്ഞ് ഡോക്ടറെ ഫ്ലാറ്റിലേക്ക് വിളിച്ചുവരുത്തിയത് നസീമയും, സുഹൃത്തായ ഇടുക്കി സ്വദേശി മുഹമ്മദ് അമീനും ചേർന്ന്; മൊബൈൽ ഫോണിൽ സ്വകാര്യ ദൃശ്യങ്ങൾ എടുത്ത് ഭീഷണിപ്പെടുത്തി വാങ്ങിയത് അഞ്ച് ലക്ഷത്തി നാൽപത്തിനാലായിരം രൂപ; കൊച്ചിയിൽ ഡോക്ടറെ ഹണി ട്രാപ്പിൽ കുടുക്കാൻ ശ്രമിച്ച രണ്ടുപേർ പിടിയിൽ appeared first on Third Eye News Live. source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

