തൊഴിൽ പീഡന പരാതി നൽകിയ ജീവനക്കാരിയെ സംഘടനയിൽ നിന്ന് പുറത്താക്കിയ നടപടി റദ്ദാക്കിയതായി അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’ അറിയിച്ചു. സംഘടനയുടെ എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിന് ശേഷം പ്രസിഡന്റ് ശ്വേത മേനോനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ജീവനക്കാരിയെ പുറത്താക്കിയ നടപടി തെറ്റാണെന്ന് വിലയിരുത്തിയതായും അവർ കൂട്ടിച്ചേർത്തു. സംഘടനയിലെ ഫ്രണ്ട് ഓഫീസ് ജീവനക്കാരിയാണ് തൊഴിൽ പീഡനം ആരോപിച്ച് ആദ്യം പൊലീസിൽ പരാതി നൽകിയത്.
പരാതി നൽകിയതിന് പിന്നാലെ പ്രതികാര നടപടിയെന്നോണം തന്നെ ജോലിയിൽ നിന്ന് പുറത്താക്കിയെന്ന് യുവതി ആരോപിച്ചിരുന്നു. സംഘടനയുടെ ട്രഷറർ ഉണ്ണി ശിവപാലിനെതിരെയാണ് യുവതി ഗുരുതരമായ ആരോപണങ്ങൾ ഉന്നയിച്ചത്.
ഈ സാഹചര്യത്തിൽ ഉണ്ണി ശിവപാലിനോട് നിർബന്ധിത അവധിയിൽ പ്രവേശിക്കാൻ നിർദ്ദേശം നൽകിയതായും ശ്വേത മേനോൻ അറിയിച്ചു. കുക്കു പരമേശ്വരനെതിരെ നടപടിയുണ്ടാകില്ലെന്നും അവർ വ്യക്തമാക്കി.
അതേസമയം, ‘അമ്മ’യുടെ ജോയിന്റ് സെക്രട്ടറി സ്ഥാനത്ത് നിന്ന് നടി അൻസിബ രാജിവെച്ചു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് സംഘടനയുടെ വിശദീകരണം.
എക്സിക്യൂട്ടീവ് കമ്മിറ്റി യോഗത്തിൽ പരാതിക്കാരിയെ വിളിച്ചുവരുത്തി മൊഴി രേഖപ്പെടുത്തിയിരുന്നു. സംഭവത്തിൽ തുടർ അന്വേഷണങ്ങൾ നടത്തി കൂടുതൽ നടപടികളിലേക്ക് കടക്കാനാണ് സംഘടനയുടെ തീരുമാനം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

