സ്വന്തം ലേഖകൻ കൊച്ചി: എട്ട് ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന് ഇടപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിൽ നിന്ന് വാസ്കിൻ മാറി നൽകി എന്നാരോപിച്ച് കുടുംബം ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നൽകി. ആദ്യം നൽകേണ്ട
ഫസ്റ്റ് ഡോസ് വാക്സിന് പകരം സെക്കന്റ് ഡോസ് നൽകി എന്നാണ് കുഞ്ഞിന്റെ മാതാപിതാക്കൾ പറയുന്നത്. വാക്സിൻ നൽകിയ വിവരങ്ങൾ കാർഡിൽ രജിസ്റ്റർ ചെയ്ത് നൽകിയപ്പോഴാണ് കുഞ്ഞിന്റെ മാതാപിതാക്കൾക്ക് വാക്സിൻ മാറിയതായി മനസിലായത്.
തുടർന്ന്, കുഞ്ഞിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. വാക്സിൻ മാറി എന്നത് ആരോഗ്യവകുപ്പും സമ്മതിച്ചിട്ടുണ്ട്.
ഇതിൽ കൂടുതൽ അന്വേഷണം നടത്തി വരികയാണ്. കുഞ്ഞിന് മറ്റ് ആരോഗ്യപ്രശ്നങ്ങളൊന്നും ഇതുവരെ ഇല്ല.
ഭാവിയിലും പ്രശ്നങ്ങൾ ഉണ്ടാകില്ല എന്നാണ് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കുന്നത്. The post എട്ട് ദിവസം പ്രായമുള്ള നവജാത ശിശുവിന് വാസ്കിൻ മാറി നൽകി ; ഇടപ്പള്ളി പ്രാഥമിക ആരോഗ്യകേന്ദ്രത്തിനെതിരെ പരാതിയുമായി കുടുംബം appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

