തിരുവനന്തപുരം: കുടുംബ തർക്കത്തെ തുടർന്ന് ഭാര്യയെയും ഭാര്യവീട്ടുകാരെയും മാരകായുധങ്ങളുമായി ആക്രമിച്ച കേസിലെ മുഖ്യപ്രതിയും ഇയാൾക്ക് ഒളിവിൽ കഴിയാൻ സഹായം നൽകിയ കൂട്ടാളികളും തുമ്പ പൊലീസിന്റെ പിടിയിലായി. പേട്ട
സ്റ്റേഷനിലെ റൗഡി ലിസ്റ്റിലുള്ള കടകംപള്ളി തോപ്പിൽ വീട്ടിൽ അനന്തു ഷാജി (23), ചാക്ക സ്വദേശി അനു വി. എസ് (ടാപ്പർ ഉണ്ണി, 34), വിളപ്പിൽശാല സ്വദേശി ശങ്കർ.
എസ് (കണ്ണൻ, 44) എന്നിവരാണ് പിടിയിലായത്. ഭാര്യയുമായി തർക്കം നിലനിന്നിരുന്ന അനന്തു ആറ്റിപ്ര പുല്ലുകാടുള്ള ഭാര്യവീട്ടിൽ അതിക്രമിച്ചു കയറി കൈയിൽ കരുതിയിരുന്ന കത്തി, ബിയർ കുപ്പി, കമ്പിവടി എന്നിവ ഉപയോഗിച്ച് ഭാര്യയെയും മാതാപിതാക്കളെയും സഹോദരിയെയും മാരകമായി പരിക്കേൽപ്പിക്കുകയായിരുന്നു.
ഭാര്യയെ വധിക്കണമെന്ന ഉദ്ദേശത്തോടെയാണ് ഇയാൾ എത്തിയതെന്ന് പൊലീസ് പറയുന്നു. കൃത്യത്തിന് ശേഷം ഒളിവിൽ പോയ അനന്തുവിന് താമസസൗകര്യവും മറ്റ് സഹായങ്ങളും നൽകിയതിനാണ് അനുവിനെയും ശങ്കറിനെയും പൊലീസ് പിടികൂടിയത്.
മുഖ്യപ്രതിയായ അനന്തുവിനെതിരെ തുമ്പ, പേട്ട സ്റ്റേഷനുകളിലായി എട്ടോളം ആക്രമണ കേസുകൾ നിലവിലുണ്ട്.
പ്രതികളെല്ലാം നേരത്തെ പൊലീസ് റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടവരാണ്. നെടുമങ്ങാട് നിന്നും അറസ്റ്റ് ചെയ്ത മൂന്ന് പ്രതികളെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

