സ്വന്തം ലേഖകൻ കോട്ടയം : വിഷു ദിനത്തിൽ കാരുണ്യത്തിന്റെ സ്നേഹക്കൂട് തുറന്ന് കിംസ് ഹെൽത്ത് ആശുപത്രി. കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികൾക്കായി കിംസ് ഹെൽത്ത് ആശുപത്രിയുടെ നേതൃത്വത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പാണ് സംഘടിപ്പിച്ചത്.
വിഷു ദിനത്തിൽ ആരോരുമില്ലാത്ത അന്തേവാസികൾക്ക് വിഷുക്കൈനീട്ടമെന്ന പേരിലാണ് ഇവരുടെ ആരോഗ്യ കാര്യങ്ങൾ ആശുപത്രി അധികൃതർ നേരിട്ട് പരിശോധിച്ചത്. സ്നേഹക്കൂട് ഡയറക്ടർ നിഷ സ്നേഹക്കൂടിന്റെ നേതൃത്വത്തിൽ സ്നേഹക്കൂട്ടിൽ വേണ്ട
സൗകര്യങ്ങൾ ഒരുക്കി നൽകി. വിഷുകൈനീട്ടമെന്ന പേരിൽ നടത്തിയ ക്യാമ്പിൽ കിംസ് ഹെൽത്ത് ആശുപത്രിയിലെ പൾമനോളജി, ഓർത്തോ വിഭാഗങ്ങളുടെ സൗജന്യ പരിശോധനകൾ നടത്തി.
അന്തേവാസികളുടെ പിഎഫ്ടി ടെസ്റ്റ്, ബ്ലഡ് ഷുഗർ, ബിപി പരിശോധന എന്നിവ എല്ലാം സൗജന്യമായി ചെയ്തു നൽകി. കിംസ് ഹെൽത്ത് ആശുപത്രി നടത്തുന്ന സേവന പ്രവർത്തനങ്ങളുടെ ഭാഗമായാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്.
മുൻപും കിംസ്ഹെൽത്ത് ആശുപത്രിയുടെ നേതൃത്വത്തിൽ സമാന രീതിയിൽ പല സാമൂഹിക സേവന പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. The post കോട്ടയം സ്നേഹക്കൂട് അഭയമന്ദിരത്തിലെ അന്തേവാസികൾക്ക് കിംസ് ഹെൽത്ത് ആശുപത്രിയുടെ ‘വിഷുക്കൈനീട്ടം’…!
സൗജന്യ മെഡിക്കൽ ക്യാമ്പൊരുക്കി ആശുപത്രി..! appeared first on Third Eye News Live.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

