ഇടുക്കി: കണിക്കൊന്നപ്പൂക്കള്‍ പറിക്കാന്‍ മരത്തില്‍ കയറിയ യുവാവ് വീണ് മരിച്ചു. കരിമ്പിന്‍കാലയില്‍ എല്‍ദോസാണ് മരിച്ചത്.
ഇടുക്കി രാജകുമാരിക്ക് സമീപം കുമ്പപ്പാറയില്‍ വെള്ളിയാഴ്ച വൈകിട്ട് നാലോടെയാണ് സംഭവം. മരച്ചില്ല ഒടിഞ്ഞാണ് യുവാവ് താഴേക്ക് പതിച്ചത്.
സുഹൃത്തുക്കള്‍ ഉടന്‍തന്നെ എല്‍ദോസിനെ രാജാക്കാടുള്ള സ്വാകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. തലയ്ക്കേറ്റ പരിക്കാണ് മരണകാരണം എന്നാണ് പ്രാഥമിക നിഗമനം.
പോലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. The post കണിക്കൊന്നപ്പൂക്കൾ പറിക്കാൻ മരത്തിൽ കയറിയ യുവാവ് വീണ് മരിച്ചു appeared first on Malayoravarthakal.
source
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

