ഗൂഗിൾ പിക്സൽ സ്മാർട്ട്ഫോണുകൾ മികച്ച ഫോട്ടോഗ്രാഫി നിലവാരത്തിന് ഏറെ പ്രശസ്തമാണ്. എന്നാൽ, അടുത്തിടെ പുറത്തിറങ്ങിയ പിക്സൽ 10 പ്രോ (Pixel 10 Pro) മോഡലിൽ ചിത്രങ്ങൾ അവ്യക്തമായി (Blurry) അനുഭവപ്പെടുന്നതായി ചില ഉപയോക്താക്കൾക്കിടയിൽ പരാതി ഉയർന്നിരുന്നു.
ലെൻസ് വൃത്തിയാക്കിയിട്ടും പ്രശ്നം തുടരുകയാണെങ്കിൽ, ക്യാമറ ക്രമീകരണങ്ങളിൽ ചെറിയ മാറ്റങ്ങൾ വരുത്തുന്നതിലൂടെ ഇതിന് പരിഹാരം കാണാൻ സാധിക്കും. റെസല്യൂഷൻ ക്രമീകരണം
പിക്സൽ ഫോണുകളിലെ ക്യാമറ സാധാരണയായി 12MP-ലാണ് പ്രവർത്തിക്കുന്നത്.
കുറഞ്ഞ വെളിച്ചത്തിലും വേഗത്തിലുള്ള പ്രോസസ്സിംഗിനും വേണ്ടിയാണ് ഈ സംവിധാനം ഒരുക്കിയിരിക്കുന്നത്. എന്നാൽ കൂടുതൽ വ്യക്തതയും ഡീറ്റെയിലിംഗും ആഗ്രഹിക്കുന്നവർക്ക് ക്യാമറ ക്രമീകരണങ്ങളിൽ മാറ്റം വരുത്താവുന്നതാണ്.
ക്യാമറ ആപ്പിലെ താഴെ ഇടതുവശത്തുള്ള സെറ്റിംഗ്സ് ഐക്കൺ ക്ലിക്ക് ചെയ്യുക. അതിൽ ‘പ്രോ’ (Pro) ടാബ് തിരഞ്ഞെടുത്ത് ‘റെസല്യൂഷൻ’ (Resolution) എന്ന ഓപ്ഷനിൽ 12MP-ൽ നിന്ന് 50MP-ലേക്ക് മാറ്റുക.
ഈ മാറ്റം വരുത്തുമ്പോൾ ചിത്രങ്ങൾ കൂടുതൽ വ്യക്തമാകുമെങ്കിലും, ഫയൽ സൈസ് വർദ്ധിക്കുകയും സ്റ്റോറേജിൽ കൂടുതൽ സ്ഥലം ആവശ്യമായി വരികയും ചെയ്യും. ഫോട്ടോ നിലവാരം മെച്ചപ്പെടുത്താനുള്ള മറ്റ് മാർഗങ്ങൾ
ചിത്രങ്ങളുടെ ഗുണനിലവാരം കുറയാൻ മറ്റ് ചില കാരണങ്ങൾ കൂടി ഉണ്ടാകാം:
* സോഷ്യൽ മീഡിയ ആപ്പുകൾ: ഇൻസ്റ്റാഗ്രാം, സ്നാപ്ചാറ്റ് തുടങ്ങിയ ആപ്പുകളിലെ ക്യാമറ ഉപയോഗിക്കുന്നതിന് പകരം ഫോണിലെ ഒറിജിനൽ ക്യാമറ ആപ്പ് ഉപയോഗിച്ച് ചിത്രങ്ങൾ എടുത്ത് ഗാലറിയിൽ നിന്ന് അപ്ലോഡ് ചെയ്യുന്നതാണ് നല്ലത്.
* ലെൻസ് പ്രൊട്ടക്ടറുകൾ: ഫോണിലെ കവറുകളിൽ ഘടിപ്പിച്ചിരിക്കുന്ന ലെൻസ് പ്രൊട്ടക്ടറുകൾ പലപ്പോഴും ചിത്രത്തിന്റെ വ്യക്തത കുറയ്ക്കാറുണ്ട്.
ഇത്തരം പ്രൊട്ടക്ടറുകൾ നീക്കം ചെയ്ത് പരിശോധിക്കുന്നത് ഗുണകരമായിരിക്കും.
* ക്യാഷ് മെമ്മറി ക്ലിയർ ചെയ്യുക: ക്യാമറ ആപ്പിലെ തകരാറുകൾ പരിഹരിക്കാൻ ക്യാഷ് മെമ്മറി ക്ലിയർ ചെയ്യുന്നതും ഫോൺ റീസ്റ്റാർട്ട് ചെയ്യുന്നതും സഹായിക്കും.
* സൂം സൗകര്യം: 5x ടെലിഫോട്ടോ ലെൻസ് ഉപയോഗിച്ച് സൂം ചെയ്ത് ചിത്രങ്ങൾ എടുക്കുന്നത് മികച്ച ഔട്ട്പുട്ട് ലഭിക്കാൻ സഹായിക്കും. ഈ ക്രമീകരണങ്ങൾ കൃത്യമായി പാലിക്കുന്നതിലൂടെ പിക്സൽ 10 പ്രോ ഉപയോക്താക്കൾക്ക് കൂടുതൽ വ്യക്തതയാർന്ന ചിത്രങ്ങൾ ലഭ്യമാക്കാൻ സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

