കുടുംബത്തോടൊപ്പമുള്ള ദൂരയാത്രകൾ എപ്പോഴും സന്തോഷം നൽകുന്നതാണെങ്കിലും, മണിക്കൂറുകളോളം എല്ലാവരെയും ഒരേപോലെ എന്റർടൈൻ ചെയ്തു നിർത്തുക എന്നത് ചെറിയൊരു വെല്ലുവിളിയാണ്. എന്നാൽ, വെറും നാവിഗേഷനും പാട്ടുകൾ കേൾക്കാനും മാത്രമുള്ളതല്ല **ആൻഡ്രോയിഡ് ഓട്ടോ (Android Auto)**.
ചില ചെറിയ മാറ്റങ്ങളും കൃത്യമായ ആപ്പുകളും ഉപയോഗിച്ചാൽ കാറിലെ ഇൻഫോടെയ്ൻമെന്റ് സിസ്റ്റത്തെ മികച്ചൊരു എന്റർടൈൻമെന്റ് ഹബ്ബാക്കി മാറ്റാൻ സാധിക്കും. യാത്ര നീണ്ടുപോകുമ്പോൾ സംസാരിക്കാൻ വിഷയങ്ങൾ ഇല്ലാതാവുക സ്വാഭാവികമാണ്.
കുട്ടികളും യാത്രയിൽ പെട്ടെന്ന് ബോറടിച്ചു പോകാം. ഇത്തരം സന്ദർഭങ്ങളിൽ സംഭാഷണങ്ങൾ സജീവമായി നിലനിർത്താൻ **ജെമിനി (Gemini)** ഏറെ സഹായിക്കും.
പ്രത്യേകിച്ചും കുട്ടികൾ കൂടെയുള്ളപ്പോൾ പാട്ടുകൾക്കപ്പുറം അവരെ രസിപ്പിക്കാൻ ഇത് ഉപകരിക്കും. **”Hey Google, let’s talk live”** എന്ന് പറഞ്ഞ് **ജെമിനി ലൈവ് (Gemini Live)** വഴി സ്വാഭാവികമായ രീതിയിൽ സംസാരിച്ചു തുടങ്ങാം.
യാത്ര ചെയ്യുന്ന സ്ഥലത്തെക്കുറിച്ചുള്ള രസകരമായ വിവരങ്ങൾ ചോദിച്ചറിയാനും, വഴിയരികിലെ പ്രധാനപ്പെട്ട ലാൻഡ്മാർക്കുകളെക്കുറിച്ച് മനസ്സിലാക്കാനും, എല്ലാവരെയും ഉൾപ്പെടുത്തി ക്വിസ് മത്സരങ്ങൾ നടത്താനും ഇത് സഹായിക്കും.
ഇത് കുട്ടികൾക്ക് യാത്രയ്ക്കിടയിൽ പുതിയ അറിവുകൾ നേടാനും അവസരമൊരുക്കും. യാത്രകളിൽ പാട്ടുകളുടെ കാര്യത്തിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാറുണ്ട്.
പുതിയ ഗാനങ്ങൾ വേണമെന്ന് ചിലർ വാശിപിടിക്കുമ്പോൾ, മറ്റുചിലർ പഴയ പാട്ടുകളാകും ആവശ്യപ്പെടുന്നത്. ഇതിനൊരു പരിഹാരമായി യാത്ര പുറപ്പെടുന്നതിന് മുൻപ് തന്നെ വ്യത്യസ്ത മൂഡിലുള്ള പ്ലേലിസ്റ്റുകൾ തയ്യാറാക്കി വെക്കുക.
തുടക്കത്തിൽ ഉന്മേഷം നൽകുന്ന ഗാനങ്ങളും, കുടുംബത്തിന് ഒന്നിച്ച് പാടാൻ പറ്റിയ പാട്ടുകളും, ഒടുവിൽ ശാന്തമായ സംഗീതവും ഇതിൽ ഉൾപ്പെടുത്താം. വോയ്സ് കമാൻഡുകൾ ഉപയോഗിച്ച് നിമിഷനേരം കൊണ്ട് പാട്ടുകൾ മാറ്റാനും സാധിക്കും.
**”Hey Google, create a three-hour road-trip playlist suitable for both adults and kids”** എന്ന് നൽകിയാൽ മുതിർന്നവർക്കും കുട്ടികൾക്കും ഒരുപോലെ ആസ്വദിക്കാൻ കഴിയുന്ന പ്ലേലിസ്റ്റ് തയ്യാറാകും. ഡ്രൈവിംഗിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ വോയ്സ് കൺട്രോളുകൾ ഏറെ സഹായകരമാണ്.
**ജെമിനി ലൈവിനെ ഒരു ക്വിസ് ഹോസ്റ്റാക്കി മാറ്റാം** യാത്രകളിൽ കുട്ടികളുടെ വിരസത മാറ്റാനുള്ള ഏറ്റവും നല്ല മാർഗ്ഗങ്ങളിലൊന്ന് ജെമിനിയെ ഉപയോഗിച്ച് ക്വിസ് മത്സരം നടത്തുക എന്നതാണ്. മൃഗങ്ങൾ, ബഹിരാകാശം, ഭൂമിശാസ്ത്രം, ചരിത്രം അല്ലെങ്കിൽ ലക്ഷ്യസ്ഥാനം തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് ഇതിലൂടെ ചോദിച്ചറിയാം.
**”Hey Google, let’s talk live. Let’s play a family trivia game.
Ask us one easy question at a time about animals, wait for our answer, and then tell us whether we got it right.”** എന്ന് പറഞ്ഞു ഈ ഗെയിം ആരംഭിക്കാവുന്നതാണ്. യാത്രയിലുടനീളം താൽപ്പര്യത്തിനനുസരിച്ച് വിഷയങ്ങൾ മാറ്റാനും സാധിക്കും.
**ചെറിയ ഇടവേളകളിലെ ഗെയിമിംഗ് വിനോദങ്ങൾ** കാർ നിർത്തിയിട്ടിരിക്കുന്ന സമയങ്ങളിൽ (Pit stops) വിരസത മാറ്റാൻ ഗെയിമുകൾ കളിക്കാവുന്നതാണ്. ആൻഡ്രോയിഡ് ഓട്ടോ പിന്തുണയ്ക്കുന്ന ഗെയിമുകൾ ഇതിനായി ഉപയോഗിക്കാം.
ഗൂഗിൾ പ്ലേ സ്റ്റോറിൽ നിന്ന് അനുയോജ്യമായ ഗെയിമുകൾ ഫോണിലേക്ക് ഡൗൺലോഡ് ചെയ്ത് ആൻഡ്രോയിഡ് ഓട്ടോയുമായി കണക്റ്റ് ചെയ്യുക. **കാൻഡി ക്രഷ് സോഡ സാഗ (Candy Crush Soda Saga)**, **ഫാം ഹീറോസ് സാഗ (Farm Heroes Saga)** തുടങ്ങിയ പസിൽ ഗെയിമുകളും, **ആംഗ്രി ബേർഡ്സ് 2 (Angry Birds 2)** പോലുള്ള ആക്ഷൻ ഗെയിമുകളും യാത്രയിലെ ഇടവേളകളിൽ സമയബന്ധിതമായി കളിക്കാവുന്നതാണ്.
എന്നാൽ വാഹനം പൂർണ്ണമായും നിർത്തിയ ശേഷം മാത്രമേ ഗെയിമുകൾ കളിക്കാൻ പാടുകയുള്ളൂ എന്നത് ശ്രദ്ധിക്കേണ്ട കാര്യമാണ്.
കുടുംബത്തോടൊപ്പമുള്ള ദൂരയാത്രകളിൽ കുട്ടികൾക്ക് ഫോണുകൾ നൽകി കാഴ്ചകളിൽ നിന്ന് അകറ്റാതെ തന്നെ യാത്രകൾ ആസ്വദിക്കാൻ ആൻഡ്രോയിഡ് ഓട്ടോ മികച്ചൊരു മാർഗ്ഗമാണ്. സംഗീതം, പോഡ്കാസ്റ്റുകൾ, ജെമിനി ട്രാവി തുടങ്ങിയവയെല്ലാം ഒത്തിരി കാര്യങ്ങൾ സമ്മാനിക്കുന്നതോടൊപ്പം കുട്ടികൾക്ക് പുതിയ അറിവുകൾ നേടാനും ഈ യാത്രകൾ സഹായകരമാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

