ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉന്നിന്റെ ജീവിതം ലോകത്തിന് മുന്നിൽ വലിയൊരു പ്രഹേളികയാണ്. എന്നാൽ, അതിനേക്കാൾ ദുരൂഹതകൾ നിറഞ്ഞതായിരുന്നു അദ്ദേഹത്തിന്റെ മാതാവായ കോ യോങ് ഹുയിയുടെ ജീവിതയാത്ര.
പൊതുവേദികളിൽ ഒരിക്കലും പ്രത്യക്ഷപ്പെടാത്ത കോ യോങ് ഹുയി 2024-ൽ പാരിസിലെ ഒരു ആശുപത്രിയിൽ വെച്ചാണ് അന്തരിച്ചത്. അവരുടെ മരണവാർത്ത ഔദ്യോഗികമായി പുറത്തുവിടാൻ പോലും ഉത്തര കൊറിയൻ ഭരണകൂടം തയ്യാറായിരുന്നില്ല.
ഇതിന് പ്രധാന കാരണം അവരുടെ ജപ്പാനുമായുള്ള ബന്ധമായിരുന്നു. ഉത്തര കൊറിയൻ ഭരണകൂടത്തിന്റെ നിലനിൽപ്പിന് ആധാരമായി അവർ ഉയർത്തിക്കാട്ടുന്നത് ‘പേക്തു പർവത രക്തബന്ധം’ ആണ്.
ഉത്തര കൊറിയയും ചൈനയും അതിർത്തി പങ്കിടുന്ന പേക്തു പർവതത്തെ, കൊറിയൻ ഐതിഹ്യങ്ങൾ പ്രകാരം രാജ്യസ്ഥാപകനായ ഡാങ്കുന്റെ ജന്മസ്ഥലമായാണ് വിശേഷിപ്പിക്കുന്നത്. ഈ രക്തബന്ധത്തിൽപ്പെട്ടവർക്ക് മാത്രമേ രാജ്യത്തെ നയിക്കാൻ അർഹതയുള്ളൂ എന്നാണ് ഔദ്യോഗിക വാദം.
എന്നാൽ, 1952-ൽ ജപ്പാനിലെ ഒസാക്കയിലാണ് കോ യോങ് ഹുയി ജനിച്ചത്. ദക്ഷിണ കൊറിയയിലെ ജെജു ദ്വീപിൽ നിന്നുള്ളവരായിരുന്നു ഇവരുടെ മാതാപിതാക്കൾ.
പിന്നീട് സർക്കാർ സഹായത്തോടെ ഇവർ ഉത്തര കൊറിയയിലേക്ക് മടങ്ങുകയായിരുന്നു. തുടക്കത്തിൽ ഇത്തരത്തിൽ കുടിയേറിയവരെ സമൂഹം സ്വീകരിച്ചെങ്കിലും, കാലക്രമേണ അവരെ തരംതാഴ്ന്നവരായി കാണുന്ന പ്രവണതയുണ്ടായി.
ഈ പശ്ചാത്തലം മറച്ചുവെക്കാനാണ് ഭരണകൂടം കോ യോങ് ഹുയിയെ പൊതുമണ്ഡലത്തിൽ നിന്ന് പൂർണ്ണമായും ഒഴിവാക്കിയത്. നർത്തകിയായിരുന്ന കോ യോങ് ഹുയിയുടെ സൗന്ദര്യത്തിലും കലാവൈഭവത്തിലും ആകൃഷ്ടനായാണ് അന്നത്തെ ഭരണാധികാരിയായിരുന്ന കിം ജോങ് ഇൽ അവരുമായി അടുപ്പത്തിലാകുന്നത്.
അക്കാലത്ത് കിം ജോങ് ഇൽ മറ്റൊരു വിവാഹം കഴിച്ചിരുന്നു. ഔദ്യോഗിക പത്നിയല്ലാത്തതിനാൽ കോ യോങ് ഹുയിയും മക്കളും തലസ്ഥാനത്തുനിന്ന് മാറി ഒതുങ്ങിക്കഴിയുകയായിരുന്നു.
ഉത്തര കൊറിയയിലെ അധികാരത്തർക്കങ്ങളും ഇതിൽ നിർണ്ണായക പങ്കുവഹിച്ചു. കിം ജോങ് ഇല്ലിന്റെ ഔദ്യോഗിക ഭാര്യയിലുണ്ടായ പെൺമക്കൾക്ക്, സ്ത്രീ എന്ന നിലയിൽ ഭരണാധികാരിയാകാൻ അവസരമുണ്ടായിരുന്നില്ല.
മറ്റൊരു പങ്കാളിയായ സുങ് ഹേ റിമ്മിലെ മകൻ കിം ജോങ് നാമിനെയാണ് പിൻഗാമിയായി പലരും കണ്ടിരുന്നത്. എന്നാൽ ഭരണകൂട
വിമർശനങ്ങളെ തുടർന്ന് മക്കാവുവിലേക്ക് നാടുകടത്തപ്പെട്ട കിം ജോങ് നാമിനെ 2017-ൽ മലേഷ്യയിൽ വെച്ച് വിഷപ്രയോഗത്തിലൂടെ കൊലപ്പെടുത്തി.
മറ്റൊരു മകനായ കിം ജോങ് ചുലിനെ ലഹരി ഉപയോഗത്തെത്തുടർന്ന് അധികാര സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിർത്തുകയായിരുന്നു. ഈ സാഹചര്യങ്ങൾക്കൊടുവിലാണ് കിം ജോങ് ഉൻ അധികാരത്തിലേക്ക് എത്തുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

