സംസ്ഥാന സർക്കാരിന്റെ നൂറുദിന കർമ്മപരിപാടിയുടെ ഭാഗമായി തൊഴിൽ വകുപ്പ് എറണാകുളം ജില്ലയിൽ സജ്ജീകരിച്ച ഗിഗ് തൊഴിലാളി വിശ്രമകേന്ദ്രം മേയർ വി.കെ. മിനിമോൾ ഉദ്ഘാടനം ചെയ്തു.
ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായി കോർപ്പറേഷന്റെ ഭാഗത്തുനിന്ന് പൂർണ്ണ പിന്തുണയുണ്ടാകുമെന്ന് അവർ വ്യക്തമാക്കി. ഓൺലൈൻ ഭക്ഷ്യവിതരണം, ഇ-കൊമേഴ്സ്, റൈഡ്-ഹെയിലിങ് തുടങ്ങി വിവിധ മേഖലകളിൽ സേവനം അനുഷ്ഠിക്കുന്ന തൊഴിലാളികൾക്ക് ഡ്യൂട്ടിക്കിടയിൽ സുരക്ഷിതമായി വിശ്രമിക്കാനും അടിസ്ഥാന സൗകര്യങ്ങൾ പ്രയോജനപ്പെടുത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി നടപ്പിലാക്കിയിരിക്കുന്നത്.
വിശ്രമകേന്ദ്രത്തിൽ തൊഴിലാളികൾക്കായി ഇരിപ്പിടങ്ങൾ, ശുചിമുറി, വൈഫൈ, മൊബൈൽ ചാർജിങ് സൗകര്യങ്ങൾ എന്നിവ ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രത്തിന്റെ സുഗമമായ നടത്തിപ്പിനായി തൊഴിൽ വകുപ്പ് പ്രത്യേക ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
രാവിലെ 8 മുതൽ വൈകിട്ട് 3 വരെയും, വൈകിട്ട് 3 മുതൽ രാത്രി 10 വരെയുമുള്ള രണ്ട് ഷിഫ്റ്റുകളിലായാണ് വിശ്രമകേന്ദ്രത്തിന്റെ പ്രവർത്തനം. ഓരോ ഷിഫ്റ്റിലും രണ്ട് ജീവനക്കാരുടെ സേവനം ലഭ്യമായിരിക്കും.
കൊച്ചി കോർപ്പറേഷൻ കൗൺസിലർ അഷ്റഫ് ടി.കെ. അധ്യക്ഷത വഹിച്ച ചടങ്ങിൽ എറണാകുളം റീജിയണൽ ജോയിന്റ് ലേബർ കമ്മീഷണർ സുരേഷ്കുമാർ, എറണാകുളം ജില്ല ലേബർ ഓഫീസർ (ജനറൽ) മിനോയ് ജെയിംസ്, എറണാകുളം ജില്ലാ ലേബർ ഓഫീസർ (എൻഫോഴ്സ്മെന്റ്) ജഹ്ഫർ സാദിഖ് ടി.എ. എന്നിവർ സന്നിഹിതരായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

