നടിയും ബിഗ് ബോസ് താരവുമായ രേണു സുധിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നതായി സുഹൃത്തും സഹതാരവുമായ ശാരിക. കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) കഴിയുന്ന രേണുവിന്റെ പ്ലേറ്റ്ലെറ്റ് കൗണ്ട് കഴിഞ്ഞ ദിവസം രാത്രിയോടെ വല്ലാതെ കുറഞ്ഞതായി ശാരിക വീഡിയോയിലൂടെ വ്യക്തമാക്കി.
“കയ്പുള്ള യാഥാർഥ്യം എനിക്ക് നിങ്ങളോട് പറയേണ്ടി വരികയാണ്. എന്റെ പ്രിയപ്പെട്ട
കൂട്ടുകാരി രേണുവിന്റെ അവസ്ഥ വളരെ വളരെ മോശമാണ്. വളരെ ക്രിട്ടിക്കലാണ്.
ഇന്നലെ രാത്രി പ്ലേറ്റ്ലെറ്റസ് കൗണ്ട് വല്ലാതെ കുറഞ്ഞു. കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിൽ ആണ്.
രേണുവിന്റെ അവസ്ഥ വളരെ മോശമാണെന്നാണ് അവരുടെ ചേച്ചി എന്നെ വിളിച്ച് പറഞ്ഞത്. പ്രാർഥിക്കണമെന്ന് പറയാൻ വേണ്ടി വിളിച്ചതാണ്.തുടർന്ന് അഞ്ചോളം കീമോതെറാപ്പികളാണ് ഇതുവരെ പൂർത്തിയാക്കിയത്.
ഓരോ കീമോ കഴിയുമ്പോഴും പത്ത് ദിവസത്തോളം കിടപ്പിലാവുന്ന അവസ്ഥയാണ്. കടുത്ത വേദന സഹിച്ച് പച്ചവെള്ളം പോലും ഛർദിക്കുന്ന സ്ഥിതിയാണ് ഉള്ളത്.
നാലാമത്തെ കീമോ വരെ പത്ത് ദിവസം കിടന്ന ശേഷം അവൾ എഴുന്നേറ്റ് വീഡിയോ ചെയ്യുകയും മറുപടികൾ നൽകുകയും ചെയ്തിരുന്നു. എന്നാൽ, അഞ്ചാമത്തെ കീമോ കഴിഞ്ഞിട്ടും പത്ത് ദിവസത്തോളം കഴിഞ്ഞിട്ടും അവൾക്ക് എഴുന്നേൽക്കാൻ സാധിക്കുന്നില്ല.
ആഹാരം പോലും കഴിക്കാൻ കഴിയാത്ത സാഹചര്യം വന്നതോടെയാണ് ആശുപത്രിയിലേക്ക് മാറ്റിയത്. ഇനി ഒരു കീമോ കൂടി രേണുവിന് താങ്ങാൻ സാധിക്കില്ലെന്നാണ് ഡോക്ടർമാർ അറിയിച്ചിട്ടുള്ളത്.
ഈ വിവരങ്ങൾ ഞാൻ നിങ്ങളോട് പങ്കുവെക്കുന്നത് അവളെ സ്നേഹിക്കുന്ന എല്ലാവരുടെയും പ്രാർത്ഥന ഉണ്ടാകാൻ വേണ്ടിയാണ്. രേണുവിന്റെ കുടുംബത്തിന്റെ അനുവാദം തേടിയ ശേഷമാണ് ഈ കാര്യങ്ങൾ തുറന്നുപറയുന്നത്.
ഇതുവരെ നൽകിയിരിക്കുന്നത് വളരെ തീവ്രതയേറിയ കീമോതെറാപ്പിയാണ്. ഇപ്പോൾ ആഹാരം പോലും കഴിക്കാൻ പറ്റാത്ത അവസ്ഥയാണ്.
എന്ത് ചെയ്യണമെന്ന് അറിയാത്ത അവസ്ഥയിലാണ് രേണുവിന്റെ ചേച്ചി എന്നെ വിളിച്ചത്. അത്രയും വേദന തിന്നുകയാണ് ആ കുട്ടി.
ഉറപ്പായും അവൾ തിരിച്ച് വരും”, ശാരിക തന്റെ വീഡിയോയിൽ കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

