കടുത്ത വേനലിന് വിട നൽകി സംസ്ഥാനത്ത് കാലവർഷം ശക്തമായതോടെ ജനജീവിതം സാധാരണ നിലയിലായിട്ടുണ്ട്.
എന്നാൽ, മഴക്കാലത്തെ തണുപ്പും രാത്രിയിലെ നിശബ്ദതയും മുതലെടുത്ത് മോഷണസംഘങ്ങൾ സജീവമാകാൻ സാധ്യതയുള്ളതിനാൽ ജനം അതീവ ജാഗ്രത പാലിക്കണമെന്ന് പോലീസ് മുന്നറിയിപ്പ് നൽകുന്നു. മോഷണത്തിന് അനുകൂലമായ സാഹചര്യങ്ങൾ
രാത്രി എട്ടുമണിയോടെ തന്നെ പൊതുനിരത്തുകൾ വിജനമാകുന്നതും, വീടുകളിൽ താമസക്കാർ നേരത്തെ ഉറങ്ങാൻ കിടക്കുന്നതും മോഷ്ടാക്കൾക്ക് ഒത്താശയാകുന്നു.
മഴ പെയ്യുന്ന രാത്രികളിൽ വീടിന്റെ ജനാലകളോ വാതിലോ പൊളിക്കുന്ന ശബ്ദം പുറത്തറിയാൻ സാധ്യത കുറവാണെന്ന് ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. പ്രത്യേകിച്ച് ടിൻ ഷീറ്റ് മേഞ്ഞ വീടുകളിൽ മഴത്തുള്ളികൾ വീഴുമ്പോഴുണ്ടാകുന്ന ശബ്ദകോലാഹലങ്ങൾക്കിടയിൽ, മോഷണശ്രമങ്ങൾ വീട്ടുകാർ അറിയാൻ വൈകും.
ഇത്തരത്തിൽ മോഷ്ടിക്കപ്പെടുന്ന വാഹനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉടമകൾ അറിയാൻ മണിക്കൂറുകൾ വേണ്ടിവരാറുണ്ട്. ഹൈടെക് സംഘങ്ങളുടെ സാന്നിധ്യം
കാലത്തിനൊത്ത മാറ്റങ്ങൾ മോഷ്ടാക്കളും വരുത്തുന്നുണ്ട്.
ആധുനിക സാങ്കേതികവിദ്യകൾ ഉപയോഗിക്കുന്ന സംഘങ്ങൾ നിരീക്ഷണ ക്യാമറകളെ പോലും അപ്രസക്തമാക്കാൻ ശ്രമിക്കാറുണ്ട്. ചില സന്ദർഭങ്ങളിൽ നിരീക്ഷണ ക്യാമറകളിലേക്ക് ടോർച്ചടിച്ചു കാഴ്ച മറയ്ക്കുന്നതും നൈറ്റ് വിഷൻ സൗകര്യങ്ങളുള്ള ഉപകരണങ്ങൾ ഉപയോഗിക്കുന്നതും ഇവരുടെ രീതിയാണ്.
കൂടാതെ, മഴക്കാലങ്ങളിൽ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള മോഷണസംഘങ്ങൾ ലോഡ്ജുകളിൽ കേന്ദ്രീകരിച്ച് മോഷണം നടത്തിയ ശേഷം തിരികെ പോകുന്ന പ്രവണതയും ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. പോലീസ് സ്വീകരിക്കുന്ന നടപടികൾ
മോഷണ സാധ്യതയുള്ള പ്രദേശങ്ങൾ കണ്ടെത്തി അവിടെ പ്രത്യേക പട്രോളിങ് ഉൾപ്പെടെയുള്ള സുരക്ഷാ സംവിധാനങ്ങൾ ശക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.
സിറ്റി, റൂറൽ പരിധികളിൽ കർശന പരിശോധനകളുണ്ടാകും. പൊതുജനങ്ങൾ ശ്രദ്ധിക്കേണ്ട
കാര്യങ്ങൾ
സംശയാസ്പദമായ സാഹചര്യത്തിൽ ആരെ കണ്ടാലും ഉടൻ തന്നെ പോലീസിനെ വിവരം അറിയിക്കണം. ഇതിനായി 100 എന്ന നമ്പറിൽ കൺട്രോൾ റൂമിലേക്ക് ഏതുസമയത്തും വിളിക്കാവുന്നതാണ്.
കൂടാതെ, തങ്ങളുടെ പ്രദേശത്തെ പോലീസ് സ്റ്റേഷനിലെയും എസ്ഐയുടെയും മൊബൈൽ നമ്പറുകൾ കൈവശം വെക്കുന്നത് അടിയന്തര സാഹചര്യങ്ങളിൽ സഹായകമാകും. പുറത്തുപോകുമ്പോൾ അമിതമായി സ്വർണാഭരണങ്ങൾ ധരിക്കുന്നത് ഒഴിവാക്കണമെന്നും, വീടിന്റെ സുരക്ഷാ ക്രമീകരണങ്ങൾ കാര്യക്ഷമമാണെന്ന് ഉറപ്പുവരുത്തണമെന്നും പോലീസ് ഓർമ്മിപ്പിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

