പ്രശസ്ത ചലച്ചിത്ര സംവിധായകൻ വിജീഷ് മണിയുടെ ചാവക്കാട് മുതുവട്ടൂർ – ആലുംപടി റോഡിലുള്ള വസതിയുടെ മുറ്റത്ത് പാർക്ക് ചെയ്തിരുന്ന പുതിയ വാഹനം അജ്ഞാത സംഘം തീവെച്ച് നശിപ്പിച്ചു. വ്യാഴാഴ്ച പുലർച്ചെ ഒന്നിനാണ് ഈ സംഭവം നടക്കുന്നത്.
ഷൂട്ടിങ് ജോലികൾ പൂർത്തിയാക്കി രാത്രി 8 മണിയോടെയാണ് അദ്ദേഹം ജീപ്പ് വീട്ടുമുറ്റത്ത് കൊണ്ടുപോയി നിർത്തിയത്. വാഹനത്തിന്റെ മുൻവശത്തെ ചില്ല് അടിച്ചുതകർത്ത ശേഷം സീറ്റിലേക്ക് പെട്രോൾ ഒഴിച്ചാണ് തീയിട്ടിരിക്കുന്നത്.
വാഹനത്തിനുള്ളിൽ സൂക്ഷിച്ചിരുന്ന സിനിമയുടെ ഹാർഡ് ഡിസ്ക്, പ്രധാന രേഖകൾ, സ്ക്രിപ്റ്റ് എന്നിവ പൂർണ്ണമായി കത്തിനശിച്ചതായി അദ്ദേഹം മാധ്യമങ്ങളോട് വ്യക്തമാക്കി. സംഭവസ്ഥലത്തിന് സമീപമുള്ള മറ്റൊരു വീട്ടിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചപ്പോൾ, മുഖം മറച്ച നിലയിലും മഴക്കോട്ട് ധരിച്ചതുമായ രണ്ടുപേർ വീടിന്റെ പരിസരത്തേക്ക് വന്നുപോകുന്ന ദൃശ്യങ്ങൾ പതിഞ്ഞിട്ടുണ്ട്.
‘ഭഗവാൻ’, ‘ക്വട്ടേഷൻ’, ‘നമോ’ തുടങ്ങിയ ശ്രദ്ധേയമായ ചലച്ചിത്രങ്ങളുടെ സംവിധായകനാണ് വിജീഷ് മണി. തനിക്ക് ആരോടും വ്യക്തിപരമായ വൈരാഗ്യമില്ലെന്നും കുറ്റകൃത്യത്തിന് പിന്നിൽ പ്രവർത്തിച്ച പ്രതികളെ എത്രയും പെട്ടെന്ന് നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംഭവത്തിൽ പോലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

