ബിഗ് ബോസ് മലയാളം സീസണ് രണ്ട് ലെ ശ്രദ്ധേയനായ മത്സരാർത്ഥിയായിരുന്ന രജിത് കുമാർ, നിലവിലെ സീസണിലെ മത്സരാർത്ഥികളുടെ പ്രകടനത്തിനെതിരെ രംഗത്ത്. ഒരു യൂട്യൂബ് ചാനലിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം നിലവിലെ സംഭവവികാസങ്ങളെ രൂക്ഷമായി വിമർശിച്ചത്.
ഷോയിലെ നിലവാരത്തകര്ച്ചയെക്കുറിച്ചും വ്യാജമായ ഇടപെടലുകളെക്കുറിച്ചും അദ്ദേഹം തുറന്നടിച്ചു. രജിത് കുമാർ പറഞ്ഞത് ഇങ്ങനെ: “മത്സരാർഥികൾ സ്വന്തം ഗെയിം മാത്രം നോക്കാതെ സമൂഹത്തെയും പരിഗണിക്കണം.
നമ്മൾ സമൂഹത്തെക്കൂടി നോക്കി വേണം കളിക്കാൻ. പക്ഷേ, നമ്മളെ പറ്റിക്കുന്ന തരത്തിലുള്ള ഫേക്ക് ഡ്രാമകളും ഫേക്ക് ലവ് ട്രാക്കുകളുമാണ് ഇപ്പോൾ ബിഗ് ബോസ് വീട്ടിൽ നടക്കുന്നത്.
മുൻപത്തെ ഏഴ് സീസണുകളുമായി താരതമ്യം ചെയ്യാൻ കഴിയാത്ത നിലവാരത്തിലാണ് ഇത്തവണത്തെ ബിഗ് ബോസ്. കഴിഞ്ഞ സീസണുകളിൽ ഫൈനൽ ഫൈവിൽ ആരൊക്കെ എത്തുമെന്ന് ഒരു പരിധിവരെ പ്രവചിക്കാൻ കഴിയുമായിരുന്നു.
എന്നാൽ ഇത്തവണ അതിന് കഴിയുന്നില്ല. മത്സരാർഥികളുടെ പ്രകടനത്തിലും ഗെയിമിലും സ്വാഭാവികത കുറവാണ്.” മുൻ സീസണുകളിലെ പ്രമുഖരുടെ കളിയുമായി പുതിയ മത്സരാർത്ഥികളെ അദ്ദേഹം താരതമ്യം ചെയ്തു.
“മുൻ സീസണിൽ കിടിലം ഫിറോസ് സോഫയിൽ കിടക്കുന്നതായിരുന്നു പതിവെങ്കിൽ ഇപ്പോൾ വിക്കി തഗ് പുതപ്പുമൂടി കിടക്കുകയാണ്. വല്ലപ്പോഴും എഴുന്നേറ്റ് ഒന്നോ രണ്ടോ സംഭാഷണങ്ങൾ പറയുകയും വീട്ടിൽ വഴക്കുണ്ടാകുമ്പോൾ ആസിഫിനെ പിടിച്ചുമാറ്റുകയും ചെയ്യുന്നതാണ് വിക്കിയുടെ ഗെയിം.
ആസിഫും വിക്കി തഗ്ഗും പുറത്തുനിന്ന് പദ്ധതികൾ തയ്യാറാക്കിയ ശേഷമാണ് ബിഗ് ബോസിലെത്തിയത്. അതുകൊണ്ടു തന്നെ അവരുടെ ഗെയിമിന്റെ സ്വാഭാവികത നഷ്ടപ്പെട്ടു.
ഈ സീസണിൽ എനിക്ക് മത്സരാർഥിയായി പ്രവേശിക്കാൻ അവസരം ലഭിച്ചാൽ പ്രേക്ഷകർ ഇതുവരെ കണ്ടിട്ടുള്ള രജിത്ത് കുമാറിനെയായിരിക്കില്ല ബിഗ് ബോസ് വീട്ടിൽ കാണുക” എന്നും രജിത് കുമാർ വ്യക്തമാക്കി. അച്ചടക്ക നടപടിയുടെ ഭാഗമായാണ് അദ്ദേഹം മുൻപ് ബിഗ് ബോസ് വീട്ടിൽ നിന്നും പുറത്തായിരുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

