കളമശേരി ∙ കുസാറ്റ് സർവകലാശാല ജീവനക്കാരുടെ കോൺഫെഡറേഷൻ ജനറൽ സെക്രട്ടറി ഉൾപ്പെടെ കൊച്ചിൻ യൂണിവേഴ്സിറ്റി എംപ്ലോയീസ് അസോസിയേഷന്റെ മുതിർന്ന 4 നേതാക്കളെ സസ്പെൻഡ് ചെയ്ത നടപടിയിൽ പ്രതിഷേധിച്ച് സർവകലാശാലാ ജീവനക്കാർ അനിശ്ചിതകാല സമരം ആരംഭിച്ചു. കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് ഡി.എൻ.അജയ് സമരം ഉദ്ഘാടനം ചെയ്തു.
അസോസിയേഷൻ പ്രസിഡന്റ് എ.ജെ.മെറിമോൾ യോഗത്തിൽ അധ്യക്ഷത വഹിച്ചു. പുതുതായി സിൻഡിക്കറ്റിലേക്ക് നാമനിർദേശം ചെയ്ത ചില അംഗങ്ങളുടെ രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമായാണ് വ്യാഴാഴ്ച ചേർന്ന സിൻഡിക്കറ്റ് യോഗം ഈ 4 പേരെ സസ്പെൻഡ് ചെയ്തതെന്ന് സമരസമിതി ആരോപിച്ചു.
സമരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലും പ്രതിഷേധയോഗത്തിലും കോൺഫെഡറേഷൻ വൈസ് പ്രസിഡന്റ് പി.ബി.സുമ, ജോയിന്റ് സെക്രട്ടറി പി.എൽ.അജുലാൽ, മീഡിയ കൺവീനർ അസീം റഷീദ് ഖാൻ, സംസ്കൃത സർവകലാശാല യൂണിയൻ പ്രസിഡന്റ് സുനിൽ കുമാർ, കുഫോസ് അസോസിയേഷൻ പ്രസിഡന്റ് രാജു കുര്യൻ, സെക്രട്ടറി പി.വി.അനുഷ, കുസാറ്റ് പെൻഷനേഴ്സ് ഫോറം സെക്രട്ടറി എസ്.മോഹനദാസ്, ടി.പി.ജിതിൻ, വി.എസ്.ശിവൻകുട്ടി തുടങ്ങിയവർ പ്രസംഗിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

