കാലങ്ങളായി ഉപയോഗിച്ചുവരുന്ന ജിമെയില് ഇന്ബോക്സിലെ ക്രമരഹിതമായ മെയിലുകളും സ്പാമുകളും കാരണം വലയുന്ന ഉപയോക്താക്കള്ക്ക് ആശ്വാസമായി ജെമിനി ഇന്റഗ്രേഷന്. ഡാറ്റ ബ്രോക്കര്മാര് വഴി ഇമെയില് വിലാസങ്ങള് ചോരുന്നതും എണ്ണമറ്റ സബ്സ്ക്രിപ്ഷനുകളും കാരണം ഇന്ബോക്സില് പ്രൊമോഷണല് മെയിലുകളുടെ പ്രവാഹമാണ്.
ഈ പ്രശ്നത്തിന് പരിഹാരമായാണ് ഗൂഗിള് തങ്ങളുടെ ജിമെയിലില് ജെമിനി സൗകര്യം ഒരുക്കിയിട്ടുള്ളത്. കൃത്യമായ പ്രോംപ്റ്റുകള് ഉപയോഗിച്ച് പ്രധാനപ്പെട്ട
മെയിലുകള് വേഗത്തില് കണ്ടെത്താനും ഇന്ബോക്സ് വൃത്തിയായി സൂക്ഷിക്കാനും സാധിക്കും. ജെമിനി ആപ്പിലെ ക്രമീകരണങ്ങളില് ചെന്ന് കണക്ടഡ് ആപ്സ് ഓപ്ഷന് വഴി ഗൂഗിള് വര്ക്ക്സ്പേസ് ആക്ടിവേറ്റ് ചെയ്യുക വഴി ജിമെയിലിനൊപ്പം കീപ്പ്, മീറ്റ്, ഡോക്സ് തുടങ്ങിയ ആപ്പുകളുമായും ജെമിനിക്ക് ആശയവിനിമയം നടത്താന് സാധിക്കും.
തുടര്ന്ന് ജെമിനിയുടെ സെറ്റിങ്സില് ഷെഡ്യൂൾഡ് ആക്ഷൻസ് വഴി ദിവസേനയോ ആഴ്ചതോറുമോ പ്രോംപ്റ്റുകള് പ്രവര്ത്തിപ്പിക്കാന് ക്രമീകരിക്കാം. ആദ്യത്തെ പടിയായി, അവസാന ഏഴു ദിവസങ്ങളിലെ വായിക്കാത്ത മെയിലുകളെ മൂന്ന് വിഭാഗങ്ങളായി തിരിക്കാന് സഹായിക്കുന്ന പ്രോംപ്റ്റ് ഉപയോഗിക്കാം.
1. നേരിട്ടുള്ള സന്ദേശങ്ങളും മറുപടി ആവശ്യമുള്ളവയും, 2.
ഇന്വോയ്സുകള്, രസീതുകള്, മറ്റ് സാമ്പത്തിക ഇടപാടുകള്, 3. വാര്ത്താക്കുറിപ്പുകള്, പ്രൊമോഷണലുകള് തുടങ്ങിയ പ്രധാനമല്ലാത്തവ എന്നിങ്ങനെ തരംതിരിച്ച് പ്രധാനപ്പെട്ടവ ആദ്യം പരിശോധിക്കാന് ഇത് സഹായിക്കും.
തുടര്ന്ന് രണ്ടാമത്തെ പ്രോംപ്റ്റ് ഉപയോഗിച്ച് അനാവശ്യമായ പ്രൊമോഷണല് മെയിലുകളും വാര്ത്താക്കുറിപ്പുകളും കൂറിയര് ട്രാക്കിംഗ് അറിയിപ്പുകളും ഒഴിവാക്കാം. കഴിഞ്ഞ ആഴ്ചയിലെ ഇത്തരം അനാവശ്യ മെയിലുകള് വിശകലനം ചെയ്ത് ആര്കൈവ് ചെയ്യേണ്ടവയോ ബള്ക്കായി വായിച്ചതായി രേഖപ്പെടുത്തേണ്ടവയോ ഏതൊക്കെയാണെന്ന് ജെമിനി കണ്ടെത്തുന്നു.
ഇത് സ്ക്രീന് ടൈം കുറയ്ക്കാനും ഉത്കണ്ഠ ഒഴിവാക്കാനും സഹായിക്കും. അവസാന ഘട്ടമായി, വിട്ടുപോയേക്കാവുന്ന പ്രധാനപ്പെട്ട
ഡെഡ്ലൈനുകളോ ചോദ്യങ്ങളോ ആക്ഷന് ഐറ്റങ്ങളോ കണ്ടെത്താന് മറ്റൊരു പ്രോംപ്റ്റ് കൂടി ഉപയോഗിക്കാവുന്നതാണ്. “From my remaining unread emails, find anything that looks like an action item, question, deadline, or something I still need to answer.
List them as a simple numbered checklist with the sender and a one-sentence summary of what I need to do. Ignore pure FYI or automated messages.” എന്ന പ്രോംപ്റ്റ് വഴി അവശേഷിക്കുന്ന മെയിലുകളില് ചെയ്യേണ്ട
കാര്യങ്ങളുടെ ചെക്ക്ലിസ്റ്റ് തയ്യാറാക്കാം. തുടര്ന്ന് “Mark the promotional ones I just reviewed as read” അല്ലെങ്കില് “Archive everything that was only informational.” എന്നീ ഫോളോ-അപ്പ് പ്രോംപ്റ്റുകള് ഉപയോഗിച്ച് ഇന്ബോക്സ് പൂര്ണ്ണമായും വൃത്തിയായി സൂക്ഷിക്കാന് സാധിക്കും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

