സംസ്ഥാനത്ത് രൂക്ഷമായ ഊർജ പ്രതിസന്ധി നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, കാലാവധി പൂർത്തിയായിട്ടും സ്വകാര്യ മേഖലയിൽ പ്രവർത്തിച്ചു വരുന്ന മണിയാർ ജലവൈദ്യുതി നിലയം സർക്കാർ ഏറ്റെടുക്കണമെന്ന് ശാസ്ത്രവേദി ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് ഒക്ടോബർ 28, 29 തീയതികളിൽ നടക്കാനിരിക്കുന്ന ശാസ്ത്രവേദി സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായാണ് പത്തനംതിട്ടയിൽ ജില്ലാ പ്രവർത്തക സമ്മേളനം സംഘടിപ്പിച്ചത്.
പരിപാടിയുടെ ഉദ്ഘാടനം കെപിസിസി ജനറൽ സെക്രട്ടറി പി. മോഹൻരാജ് നിർവഹിച്ചു.
ജില്ലാ പ്രസിഡന്റ് സജി കെ. സൈമൺ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
സംസ്ഥാന വൈസ് പ്രസിഡന്റ് സതീഷ് പഴകുളം മുഖ്യപ്രഭാഷണം നടത്തി. യോഗത്തിൽ ഡോ.
ഡി. ഗോപി മോഹൻ, വർഗീസ് പൂവൻപാറ, അങ്ങാടിക്കൽ വിജയകുമാർ, അഡ്വ.
ഷാജിമോൻ, റനീസ് മുഹമ്മദ്, മനോജ് ഡേവിഡ് കോശി, ബിജു മലയിൽ, നസീർ കടയ്ക്കാട്, ചേതൻ കൈമൾമഠം, ജോയമ്മ സൈമൺ, ആൻസി തോമസ്, എം. ചെറുപുഷ്പം തുടങ്ങിയവർ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

