ഡൽഹിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടികളിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാട് ഭരണകക്ഷിയായ ബിജെപിയെ സഹായിക്കുന്നതാണെന്ന് ആം ആദ്മി പാർട്ടി നേതാവ് മനീഷ് സിസോദിയ കുറ്റപ്പെടുത്തി. രാജ്യത്തെ സമഗ്ര മേഖലകളെയും സാമൂഹിക അന്തരീക്ഷത്തെയും ഇഡി തകർത്തു തരിപ്പണമാക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ രാഷ്ട്രീയ സ്വാധീനം ഉറപ്പിക്കാൻ ബിജെപി ആശ്രയിക്കുന്നത് ഇഡിയെയും തിരഞ്ഞെടുപ്പ് കമ്മീഷനെയുമാണെന്ന് ഡൽഹി മുൻ ഉപമുഖ്യമന്ത്രി ആരോപിച്ചു. രാജ്യത്തിന്റെ ഉന്നതിക്കായി ഇഡി യാതൊരുവിധ പ്രവർത്തനങ്ങളും കാഴ്ചവയ്ക്കുന്നില്ലെന്നും, പകരം രാഷ്ട്രീയ എതിരാളികളെ നേരിടാനുള്ള ആയുധമായി കേന്ദ്ര ഏജൻസിയുടെ കേസുകളെ ഉപയോഗപ്പെടുത്തുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇതിന് പിന്നിൽ കൃത്യമായ ഗൂഢാലോചന നടന്നിട്ടുണ്ടെന്നും സിസോദിയ ചൂണ്ടിക്കാണിച്ചു. കോൺഗ്രസിന്റെ പരാതിയെത്തുടർന്ന് ബിജെപി രാഷ്ട്രീയ വേട്ടയാടൽ നടത്തിയ സംഭവങ്ങൾ ഉദാഹരിച്ചായിരുന്നു അദ്ദേഹത്തിന്റെ വിമർശനങ്ങൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

