കുവൈത്ത് സിറ്റിയിൽ ഗാർഹിക തൊഴിലാളി തന്റെ സ്പോൺസറെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടർന്ന് ജഹ്റ സുരക്ഷാസേന ഇയാളെ അറസ്റ്റ് ചെയ്തു. ഞായറാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച വിവരം ആഭ്യന്തര മന്ത്രാലയത്തിന്റെ ഓപ്പറേഷൻസ് റൂമിൽ ലഭിക്കുന്നത്.
വിവരം ലഭിച്ചതിനെത്തുടർന്ന് സുരക്ഷാ പട്രോളിംഗ് സംഘം അടിയന്തരമായി സംഭവസ്ഥലത്തെത്തി. കടുത്ത മാനസിക സമ്മർദ്ദത്തിലായിരുന്ന തൊഴിലാളി അക്രമാസക്തമായ സാഹചര്യത്തിലായിരുന്നു ഉണ്ടായിരുന്നത്.
ഉടൻ തന്നെ ഇടപെട്ട ഉദ്യോഗസ്ഥർ ഇയാളെ കസ്റ്റഡിയിലെടുത്തു.
വീട്ടിലുണ്ടായിരുന്ന കുടുംബാംഗങ്ങളുടെ സുരക്ഷ ഉറപ്പാക്കാനും അനിഷ്ട സംഭവങ്ങൾ ഒഴിവാക്കാനും പൊലീസിന് സാധിച്ചു.
സംഭവം നടന്നതോടെ, ഈ തൊഴിലാളിയെ ഇനി വീട്ടിൽ താമസിപ്പിക്കാനോ ജോലിയിൽ തുടരാൻ അനുവദിക്കാനോ താൻ ആഗ്രഹിക്കുന്നില്ലെന്ന് സ്പോൺസർ സുരക്ഷാ ഉദ്യോഗസ്ഥരെ അറിയിച്ചു. ഇവർക്കെതിരെ കർശന നിയമനടപടികൾ സ്വീകരിക്കണമെന്നും സ്പോൺസർഷിപ്പ് മാറ്റുന്നതിനോ അല്ലെങ്കിൽ രാജ്യത്തുനിന്ന് നാടുകടത്തുന്നതിനോ ഉള്ള നടപടികൾ ആരംഭിക്കണമെന്നും സ്പോൺസർ ആവശ്യപ്പെട്ടു.
ഗാർഹിക തൊഴിലാളി എന്ത് കാരണത്താലാണ് സ്പോൺസർക്ക് നേരെ ഇത്തരമൊരു വധഭീഷണി മുഴക്കിയതെന്ന് കണ്ടെത്താൻ പോലീസ് വിശദമായ ചോദ്യം ചെയ്യൽ ആരംഭിച്ചു. അന്വേഷണത്തിന് ശേഷം ഇവർക്കെതിരെ നാടുകടത്തൽ ഉൾപ്പെടെയുള്ള ഉചിതമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് സുരക്ഷാ വൃത്തങ്ങൾ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

