തിരുവനന്തപുരം നഗരത്തിലെ പൊതുഗതാഗത സൗകര്യങ്ങൾ കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി കെഎസ്ആർടിസി നാല് പുതിയ സർവീസുകൾക്ക് തുടക്കം കുറിച്ചു. വെട്ടുകാട് വെച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട
ഗതാഗതമന്ത്രി പുതിയ സർവീസുകളുടെ ഫ്ലാഗ് ഓഫ് നിർവ്വഹിച്ചു. നഗരത്തിലും തീരദേശ മേഖലകളിലുമുള്ള യാത്രക്കാർക്ക് സുരക്ഷിതവും സമയബന്ധിതവുമായ യാത്രാസൗകര്യം ഉറപ്പാക്കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് കെഎസ്ആർടിസി വ്യക്തമാക്കി.
കിഴക്കേകോട്ട – വലിയതുറ – വെട്ടുകാട് – വേളി, തമ്പാനൂർ – കിഴക്കേകോട്ട
– അമ്പലത്തറ – മിൽക്ക് കോളനി – പ്രത്യാശ ഫ്ലാറ്റ് – പ്രതീക്ഷ ഫ്ലാറ്റ് – സെന്റ് സേവിയേഴ്സ് ജംഗ്ഷൻ – വലിയതുറ – കല്ലുംമൂട് – കിഴക്കേകോട്ട – തമ്പാനൂർ, കിഴക്കേകോട്ട
– പാൽക്കുളങ്ങര – പേട്ട – കണ്ണമൂല – മെഡിക്കൽ കോളെജ്, വിഴിഞ്ഞം – അമ്പലത്തറ – പൂന്തുറ എന്നിവയാണ് പുതുതായി ആരംഭിച്ചിട്ടുള്ള സർവീസുകൾ.
ഇതിനിടെ, ചരിത്രപ്രസിദ്ധമായ വെട്ടുകാട് പള്ളിയിൽ നിന്ന് നാഗർകോവിൽ വഴി പ്രശസ്ത തീർത്ഥാടന കേന്ദ്രമായ വേളാങ്കണ്ണിയിലേക്ക് പുതിയ സർവീസ് ആരംഭിക്കുന്നതിനുള്ള നടപടിക്രമങ്ങൾ പൂർത്തിയായിട്ടുണ്ടെന്നും ഇത് ഉടൻ യാഥാർത്ഥ്യമാകുമെന്നും ഉദ്ഘാടന ചടങ്ങിൽ മന്ത്രി അറിയിച്ചു. നിലവിൽ തിരുവനന്തപുരം സെൻട്രലിൽ നിന്നും ആരംഭിച്ച വേളാങ്കണ്ണി സർവീസിന് യാത്രക്കാരുടെ ഭാഗത്തുനിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ഇതിന്റെ തുടർച്ചയായാണ് വെട്ടുകാട് നിന്നും പുതിയ സർവീസ് ആലോചിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

