കാസര്കോട് നടന്ന ഞെട്ടിപ്പിക്കുന്ന പീഡനക്കേസിൽ കൂടുതൽ വിവരങ്ങൾ പുറത്തുവന്നു. പ്രതിയായ 25കാരി സ്നേഹ മെർലിൻ തന്നെ പലതവണ പീഡിപ്പിച്ചതായി ഇരയായ പെൺകുട്ടി മൊഴി നൽകി.
പെൺകുട്ടിയുടെ അമ്മയുടെ സുഹൃത്തായ സ്നേഹ, കുറെക്കാലം ഇവർ താമസിച്ചിരുന്ന വീട്ടിൽ കൂടെ താമസിച്ചിരുന്നു. ഈ കാലയളവിലാണ് പ്രതി പെൺകുട്ടിയെ പലതവണ ലൈംഗികമായി പീഡിപ്പിച്ചത്.
അമ്മ വീട്ടിൽ ഉള്ള സമയങ്ങളിൽ പോലും പ്രതി ഇത്തരം ക്രൂരതകൾ ആവർത്തിച്ചിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തി. ലഹരിക്കേസുമായി ബന്ധപ്പെട്ട് ജയിലിൽ കഴിയുന്നതിനിടെയാണ് സ്നേഹയും പെൺകുട്ടിയുടെ അമ്മയും തമ്മിൽ സൗഹൃദത്തിലായത്.
ഈ ബന്ധമാണ് പിന്നീട് വീട്ടിലേക്കും എത്തിയത്. നേരത്തെ പെൺകുട്ടിയുടെ അച്ഛൻ പീഡിപ്പിച്ചെന്ന പരാതിയിൽ പിതാവിനെ പൊലീസ് റിമാൻഡ് ചെയ്തിരുന്നു.
എന്നാൽ, പിന്നീട് പെൺകുട്ടി മൊഴി തിരുത്തുകയായിരുന്നു. പീഡന വിവരം അറിഞ്ഞിട്ടും അത് പുറത്തുപറയാതിരുന്നതിനും സംരക്ഷിക്കുന്നതിനും അമ്മയെയും ഈ കേസിൽ പ്രതി ചേർത്തിട്ടുണ്ട്.
അതേസമയം, സ്നേഹ മെർലിൻ എന്ന പ്രതിക്കെതിരെ കൂടുതൽ കേസുകൾ നിലവിലുണ്ടെന്ന് പൊലീസ് വ്യക്തമാക്കി. തളിപ്പറമ്പ് പൊലീസ് സ്റ്റേഷനിൽ ഇവർക്കെതിരെ മൂന്ന് പോക്സോ കേസുകളാണുള്ളത്.
സഹോദരങ്ങളായ ആൺകുട്ടിയെയും പെൺകുട്ടിയെയും പീഡിപ്പിച്ചതിനാണ് ഇതിൽ രണ്ട് കേസുകൾ. മറ്റൊരു ആൺകുട്ടിയെ പീഡിപ്പിച്ചതാണ് മൂന്നാമത്തെ കേസ്.
കൂടാതെ, തളിപ്പറമ്പ് സിപിഐ നേതാവ് കോമത്ത് മുരളിയെ മർദിച്ച കേസിലും മെർലിൻ പ്രതിയാണെന്ന് അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

