കോഴിക്കോട് ജില്ലയിലെ കൊടുവള്ളി പുള്ളാവൂരിൽ ഫുട്ബോൾ ആരാധകർ ഇത്തവണയും തങ്ങളുടെ ആവേശം വ്യത്യസ്തമായ രീതിയിൽ പ്രകടിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് അഞ്ചോടെ പുള്ളാവൂരിലെ ചെറുപുഴയിലാണ് അർജന്റീന ടീമിനെയും പരിശീലകൻ സ്കലോണിയെയും ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ആകർഷകമായ ഫാൻസ് ഡിസ്പ്ലേ ഒരുക്കിയത്.
പുഴയിൽ ചങ്ങാടം ഉപയോഗിച്ച് നിർമ്മിച്ച സ്റ്റേഡിയത്തിന്റെ മാതൃകയിലാണ് ഈ ദൃശ്യാവിഷ്കാരം സജ്ജീകരിച്ചിരിക്കുന്നത്. ഫ്ലെക്സ് ബോർഡുകളിൽ തയ്യാറാക്കിയ സ്റ്റേഡിയത്തിന്റെ പശ്ചാത്തലത്തിൽ, മെസ്സിയും മറ്റ് അർജന്റീന ടീം അംഗങ്ങളും പരിശീലകനും ഉൾപ്പെടുന്ന കട്ടൗട്ടുകൾ പുഴയിൽ ഒഴുകി നടക്കുന്ന രീതിയിലാണ് സ്ഥാപിച്ചിരിക്കുന്നത്.
മുൻവർഷങ്ങളിൽ ലോകശ്രദ്ധ ആകർഷിച്ച പുള്ളാവൂരിലെ ചെറുപുഴ കടവിൽ ഇത്തവണയും വ്യത്യസ്തമായൊരു കാഴ്ച ഒരുക്കാൻ അർജന്റീന ആരാധകർ തീരുമാനിക്കുകയായിരുന്നു. നാല് വർഷങ്ങൾക്ക് മുൻപ് ഖത്തർ ലോകകപ്പിനോടനുബന്ധിച്ച് പുള്ളാവൂരിലെ പുഴയിൽ സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടുകൾ ലോകമെമ്പാടുമുള്ള ഫുട്ബോൾ പ്രേമികൾക്കിടയിൽ വലിയ ചർച്ചയായിരുന്നു.
അന്ന് 30 അടി ഉയരമുള്ള മെസ്സിയുടെ കട്ടൗട്ടാണ് ആരാധകർ പുഴയിൽ സ്ഥാപിച്ചിരുന്നത്. ലയണൽ മെസ്സി, ക്രിസ്റ്റ്യാനോ റൊണാൾഡോ, നെയ്മർ എന്നിവരുടെ കൂറ്റൻ കട്ടൗട്ടുകൾ ഉയർത്തി ഫുട്ബോൾ ലോകത്ത് ശ്രദ്ധിക്കപ്പെട്ട
പുള്ളാവൂരിലെ ചെറുപുഴയിൽ, ഇത്തവണ കൂടുതൽ ആകർഷകമായ ദൃശ്യവിരുന്നാണ് ആരാധകർ ഒരുക്കിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

