കോട്ടയം സിഎംഎസ് കോളജിലെ ചരിത്ര വിഭാഗത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ’21-ാം നൂറ്റാണ്ടിലെ ചരിത്ര പ്രഭാഷണ’ പരമ്പരയ്ക്ക് തിങ്കളാഴ്ച തുടക്കമായി. റവ.
ഡോ. ഷിജു സാമുവൽ നയിച്ച പ്രാർഥനാഗാനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
ചടങ്ങിൽ ഡോ. സുമി മേരി തോമസ് (ചരിത്രവിഭാഗം മേധാവി) സ്വാഗതം ആശംസിച്ചു.
കോളജ് പ്രിൻസിപ്പൽ ഡോ. അഞ്ജു സോസൻ ജോർജ് അധ്യക്ഷത വഹിച്ച ചടങ്ങിൽ, ചരിത്രവിഭാഗവും കോട്ടയം ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇക്കോളജിക്കൽ സയൻസസും (TIES) തമ്മിലുള്ള ധാരണാപത്രം ഒപ്പുവച്ചു.
തുടർന്ന് നടന്ന മുഖ്യപ്രഭാഷണത്തിൽ ഡോ. സെബാസ്റ്റ്യൻ ജോസഫ് (ട്രോപ്പിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിലെ പരിസ്ഥിതി ചരിത്രവും ആന്ത്രോപോസീൻ പഠനവിഭാഗവും മേധാവി) സംസാരിച്ചു.
“ബ്രീത്തിങ് എ ടോക്സിക് മോഡേണിറ്റി: ദ വയലൻസ് ഓഫ് സ്പീഡ് ഇൻ ദി ആന്ത്രോപോസീൻ” എന്ന വിഷയത്തിലായിരുന്നു പ്രഭാഷണം. ആധുനിക വികസനത്തിന്റെ വേഗത മനുഷ്യജീവിതത്തിലും പരിസ്ഥിതിയിലും വരുത്തുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
വിദ്യാർഥികളും അധ്യാപകരും പങ്കെടുത്ത സംവാദത്തിൽ സജീവമായ ആശയവിനിമയം നടന്നു. അസിസ്റ്റന്റ് പ്രഫ.
രാധിക.ജി നന്ദി രേഖപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

