ഇറാനെതിരായ സൈനിക ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി ഇസ്രയേൽ ഭരണകൂടം അറിയിച്ചു. നിലവിൽ ആക്രമണങ്ങൾ നിർത്തിവെക്കുകയാണെന്നും, എന്നാൽ ഭാവിയിൽ ഏതെങ്കിലും തരത്തിലുള്ള പ്രകോപനങ്ങൾ ഉണ്ടായാൽ ശക്തമായി തിരിച്ചടിക്കുമെന്നും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായി തുടരുന്നതിനിടയിലാണ് ഇസ്രയേലിലേക്ക് ഇറാൻ മിസൈലാക്രമണം നടത്തിയത്. വടക്കൻ ഇസ്രയേൽ ലക്ഷ്യമാക്കി ഇറാൻ വിക്ഷേപിച്ച ബാലിസ്റ്റിക് മിസൈലുകൾ പ്രതിരോധ സംവിധാനങ്ങൾ ഉപയോഗിച്ച് തകർത്തതായി ഇസ്രയേൽ പ്രതിരോധ സേന അറിയിച്ചു.
ലെബനോൻ തലസ്ഥാനമായ ബെയ്റൂത്തിൽ ഇസ്രയേൽ സേന നടത്തിയ ആക്രമണങ്ങൾക്ക് മറുപടിയായാണ് ഇറാൻ മിസൈലുകൾ തൊടുത്തത്. ഇതിന് മറുപടിയെന്നോണം, മിസൈലാക്രമണം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ ഇറാൻ തലസ്ഥാനമായ ടെഹ്റാൻ ഉൾപ്പെടെയുള്ള നഗരങ്ങളിൽ ഇസ്രയേൽ പ്രത്യാക്രമണം നടത്തിയിരുന്നു.
ഇറാനെതിരെ കൂടുതൽ പ്രത്യാക്രമണങ്ങൾ വേണ്ടെന്ന നിലപാടാണ് അമേരിക്ക ഉൾപ്പെടെയുള്ള രാജ്യങ്ങൾ സ്വീകരിച്ചിരിക്കുന്നത്. നിലവിലെ സാഹചര്യത്തിൽ സമാധാന ചർച്ചകൾക്കുള്ള ശ്രമങ്ങൾ പുരോഗമിക്കുകയാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

