കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ച് സ്വർണം തട്ടിയെടുക്കാൻ പദ്ധതിയിട്ട സംഘത്തെ പോലീസ് പിടികൂടി.
രഹസ്യവിവരത്തെത്തുടർന്ന് ഇന്നലെ രാത്രി കരിപ്പൂർ വിമാനത്താവളത്തിന്റെ പാർക്കിങ് ഏരിയകളിൽ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. സംഭവവുമായി ബന്ധപ്പെട്ട് 13 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇതിൽ കണ്ണൂർ മുഴക്കുന്ന് സ്വദേശി ശരത്ത്, സിപിഐഎം പ്രവർത്തകനാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. പിടിയിലായവരിൽ ഒമ്പത് പേർ കണ്ണൂർ സ്വദേശികളും, ഒരാൾ കോഴിക്കോട് സ്വദേശിയും, രണ്ട് പേർ മലപ്പുറം സ്വദേശികളും, ഒരാൾ കർണാടക സ്വദേശിയുമാണ്.
രണ്ട് വ്യത്യസ്ത സംഘങ്ങളായി പ്രവർത്തിക്കുന്നവരാണ് പോലീസ് പിടിയിലായത്. ഇവരിൽ നിന്നും വാഹനങ്ങളും മൊബൈൽ ഫോണുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്.
വിമാനത്താവളം വഴി എത്തുന്ന യാത്രക്കാരിൽ നിന്നും സ്വർണം കവർച്ച ചെയ്യാനായിരുന്നു ഇവരുടെ പദ്ധതിയെന്നാണ് പ്രാഥമിക നിഗമനം. പോലീസ് കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

