ആലപ്പുഴ: എസി റോഡ് മങ്കൊമ്പ് മേൽപാലത്തിലുണ്ടായ വാഹനാപകടത്തിൽ യുവാവ് ജീവൻ വെടിഞ്ഞു. മണ്ണഞ്ചേരി പഞ്ചായത്ത് 13-ാം വാർഡിൽ വലിയ കലവൂർ ഗോകുലം വീട്ടിൽ പരേതരായ കൃഷ്ണൻകുട്ടിയുടെയും ശാരദയുടെയും മകൻ ഗോകുൽ കൃഷ്ണൻ (44) ആണ് ദാരുണമായി മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ ഈ സംഭവം ഉണ്ടായത്. ആലപ്പുഴ ഭാഗത്തേക്ക് ബൈക്കിൽ സഞ്ചരിക്കുകയായിരുന്ന ഗോകുൽ കൃഷ്ണന്റെ വാഹനം മറ്റൊരു സ്കൂട്ടറിൽ തട്ടുകയായിരുന്നു.
തുടർന്ന് നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് എതിരേ വന്ന കെഎസ്ആർടിസി ബസിനടിയിലേക്ക് തെറിച്ചുവീഴുകയായിരുന്നുവെന്ന് പൊലീസ് വിശദമാക്കി.
അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ഗോകുലിനെ, പുളിങ്കുന്ന് പൊലീസിന്റെ നേതൃത്വത്തിലാണ് ഉടൻ തന്നെ ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചത്. എന്നാൽ ജീവൻ രക്ഷിക്കാനായില്ല.
മൃതദേഹം നിലവിൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. സുനിതയാണ് ഭാര്യ.
ഹരികൃഷ്ണൻ, ഹൃദയ് എന്നിവരാണ് മക്കൾ. അപകടത്തിന് കാരണമായ സ്കൂട്ടർ പൊലീസ് ഇതിനോടകം കണ്ടെത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

