പ്രേക്ഷക ശ്രദ്ധ നേടി മുന്നേറുന്ന ബിഗ് ബോസ് മലയാളം സീസൺ എട്ട് നാല്പത്തി മൂന്ന് ദിവസങ്ങൾ പിന്നിട്ട് പുതിയ ആഴ്ചയിലേക്ക് കടന്നു. പതിവുപോലെ പുതിയ ആഴ്ചയുടെ തുടക്കത്തിൽ തന്നെ ഹൗസിൽ നോമിനേഷൻ നടപടികൾ ആരംഭിച്ചു.
കഴിഞ്ഞ ആഴ്ചകളിൽ നിന്നും വ്യത്യസ്തമായി ഇത്തവണ ഓപ്പൺ നോമിനേഷനാണ് അരങ്ങേറിയത്. ആരുടേയും ശ്രദ്ധയിൽപ്പെടാതെ സേഫ് ഗെയിം കാഴ്ചവെച്ചിരുന്ന രാഹുൽ ഈശ്വർ, ലവ് ട്രാക്കിലൂടെ ശ്രദ്ധനേടാൻ ശ്രമിച്ച നൊബി എന്നിവരുൾപ്പെടെയുള്ള പ്രധാന മത്സരാർത്ഥികൾ ഇത്തവണ നോമിനേഷനിൽ ഇടംപിടിച്ചിട്ടുണ്ട്.
ഏറ്റവും കൂടുതൽ വോട്ടുകൾ നേടിയത് രാഹുൽ ഈശ്വർ ആണ്; അദ്ദേഹത്തിന് ഏഴ് വോട്ടുകളാണ് ലഭിച്ചത്. മറ്റ് മത്സരാർത്ഥികളുടെ വോട്ട് നില ഇപ്രകാരമാണ്: നൊബി (അഞ്ച് വോട്ട്), വേദാങ്ക് (നാല് വോട്ട്), അഞ്ജലി (മൂന്ന് വോട്ട്).
കൂടാതെ വിക്കി, വിപിൻ, നൗഫിന, ഐശ്വര്യ എന്നിവർക്ക് രണ്ട് വോട്ടുകൾ വീതവും ലഭിച്ചു. ഇവരെ കൂടാതെ മോഹൻലാൽ അവതരിപ്പിച്ച ടാസ്കിലൂടെ നേരിട്ട് നോമിനേഷനിൽ എത്തിയവരുമുൾപ്പെടെ ആകെ ഒൻപത് പേരാണ് ഈ ആഴ്ച എവിക്ഷൻ പട്ടികയിലുള്ളത്.
ഇത്തവണ നോമിനേഷനിൽ ഉൾപ്പെട്ടിരിക്കുന്നവരിൽ നിന്നും ആരായിരിക്കും പടിയിറങ്ങേണ്ടി വരികയെന്ന ആകാംക്ഷയിലാണ് ആരാധകർ. പ്രേക്ഷകരുടെ പിന്തുണയും ഈ ആഴ്ചയിലെ പ്രകടനവും വിലയിരുത്തിയാകും പുറത്താകുന്ന മത്സരാർത്ഥിയെ കണ്ടെത്തുക.
കഴിഞ്ഞ ആഴ്ചത്തെ വീക്കെൻഡിൽ വൈൽഡ് കാർഡ് എൻട്രിയായി എത്തി മികച്ച പ്രതീക്ഷ നൽകിയ നീലീന ഹൗസിൽ നിന്നും പുറത്തായിരുന്നു. പുതിയ ആഴ്ചയിലെ കടുത്ത മത്സരങ്ങൾക്കായി കാത്തിരിക്കുകയാണ് ആരാധകലോകം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

