ബിസിനസ് ഇടപാടുകളിലെ ഡിജിറ്റല്‍ ബില്ലിംഗ് സംവിധാനത്തില്‍ കൂടുതല്‍ ഇളവുകളുമായി യുഎഇ രംഗത്തെത്തി. ഇലക്ട്രോണിക് ഇന്‍വോയിസ് സംവിധാനം കൂടുതൽ ലളിതമാക്കുന്നത് ലക്ഷ്യമിട്ടാണ് ഈ സുപ്രധാന മാറ്റങ്ങൾ നടപ്പിലാക്കുന്നത്.
ബിസിനസ് സ്ഥാപനങ്ങളുടെ പ്രവര്‍ത്തനഭാരം കുറയ്ക്കുകയാണ് ഈ തീരുമാനത്തിന്റെ പ്രധാന ഉദ്ദേശ്യമെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം വ്യക്തമാക്കി. വ്യാപാര ഇടപാടുകള്‍ കൂടുതല്‍ സുഗമമാക്കുന്നതിന്റെ ഭാഗമായി മൂന്നു പ്രധാന ഇളവുകളാണ് യുഎഇ ധനകാര്യമന്ത്രാലയം പ്രഖ്യാപിച്ചിരിക്കുന്നത്.
ടാക്സ് ഗ്രൂപ്പ് ഇളവ്, യുഎഇ-യില്‍തന്നെ ഇന്‍വോയിസ് വിവരങ്ങള്‍ സൂക്ഷിക്കണമെന്ന വ്യവസ്ഥയിലെ മാറ്റം, സാങ്കേതിക തകരാറുകള്‍ അധികൃതരെ അറിയിക്കാന്‍ കൂടുതല്‍ സമയം അനുവദിക്കല്‍ എന്നിവയാണ് പുതിയ പ്രഖ്യാപനങ്ങൾ. ഒരേ ടാക്സ് ഗ്രൂപ്പില്‍ പെടുന്ന സ്ഥാപനങ്ങള്‍ തമ്മിലുള്ള ഇടപാടുകളുടെ ഇ- ഇന്‍വോയിസ് സമര്‍പ്പിക്കുന്നതിന് ഇനി മുതൽ കൂടുതല്‍ സമയം ലഭിക്കും.
വരുന്ന ജനുവരി 1 മുതല്‍ ഡിജിറ്റല്‍ ഇന്‍വോയിസ് നടപ്പാക്കുമെന്നായിരുന്നു നേരത്തെയുള്ള പ്രഖ്യാപനം. എന്നാല്‍ ഈ തീയതി 2028 ഡിസംബര്‍ 31 വരെ നീട്ടിവച്ചിട്ടുണ്ട്.
ഒപ്പം, ഇലക്ട്രോണിക് ഇന്‍വോയിസിലെ വിവരങ്ങള്‍ ഇനി ഏത് രാജ്യത്തെ സ്റ്റോറേജ് സംവിധാനത്തിലും സൂക്ഷിക്കുന്നതിന് അനുവാദമുണ്ട്. ഈ രേഖകൾ യുഎഇയിലെ ബ്രാഞ്ചുകളില്‍ തന്നെ സൂക്ഷിക്കണമെന്നതായിരുന്നു മുൻപത്തെ കര്‍ശന വ്യവസ്ഥ.
എങ്കിലും, യുഎഇ ടാക്സ് അതോരിറ്റിയോ സാമ്പത്തിക മന്ത്രാലയമോ ആവശ്യപ്പെടുന്ന മുറയ്ക്ക് രേഖകള്‍ ഉടനടി ലഭ്യമാക്കേണ്ടതാണ്. ഇലക്ട്രോണിക് ഇന്‍വോയ്സ് നല്കുന്ന കമ്പ്യൂട്ടറോ മറ്റ് സംവിധാനങ്ങളോ തകരാറിലായാല്‍ രണ്ട് പ്രവര്‍ത്തി ദിവസത്തിനുള്ളില്‍ അധികൃതരെ അറിയിക്കണമെന്ന മുന്‍ വ്യവസ്ഥയിലും ഇളവ് വരുത്തിയിട്ടുണ്ട്.
ബിസിനസ്സുകളുടെ പ്രവർത്തന ഭാരം ലഘൂകരിക്കുക, ഇലക്ട്രോണിക് ഇന്‍വോയ്സിംഗ് സിസ്റ്റം നടപ്പിലാക്കുമ്പോള്‍ കൂടുതല്‍ വഴക്കം ഉറപ്പാക്കുക, നിയന്ത്രണ നടപടികൾ ബിസിനസ് സൗഹൃദപരമാക്കുക എന്നിവയാണ് ഇത്തരം മാറ്റങ്ങളിലൂടെ ലക്ഷ്യമിടുന്നതെന്ന് യുഎഇ സാമ്പത്തിക മന്ത്രാലയം കൂട്ടിച്ചേര്‍ത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

