തിരുവനന്തപുരം: സഹകരണ ബാങ്ക് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട കയ്യാങ്കളിയില്‍ രമ്യ ഹരിദാസ് എംഎല്‍എക്ക് എതിരെ കോണ്‍ഗ്രസ് നേതാവ് സജാദ് നല്കിയ പരാതിയുടെ വിവരങ്ങള്‍ പുറത്ത്.
നിര്‍ബന്ധിച്ച് വാഹനത്തില്‍ കയറ്റിയെന്നും മകളെ ഭീഷണിപ്പെടുത്തിയെന്നും പരാതിയില്‍ വ്യക്തമാക്കുന്നുണ്ട്. എംഎല്‍എയും സംഘവും വീട്ടുപകരണങ്ങള്‍ നശിപ്പിച്ചതായും പരാതിയില്‍ ആക്ഷേപമുണ്ട്.
താൻ പുളിമൂട് ജങ്ഷനിൽ നിൽക്കുമ്പോൾ എംഎല്‍എയും ഇവരുടെ കൂടെയെത്തിയ പാളയം പ്രതീഷ് എന്നിവർ തന്നെ സമീപിച്ചതായും, തുടർന്ന് തന്റെ ഭാര്യയെയും ഇരുപത്തിനാല് വയസ്സുള്ള മകളെയും എഴുപത്തഞ്ച് വയസ്സുള്ള മാതാവിനെയും അസഭ്യ വാക്കുകൾ ഉപയോഗിച്ച് അക്ഷേപിച്ചതായും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

