മീനടം ഇലക്ട്രിക്കൽ സെഷൻ പരിധിക്കു കീഴിലുള്ള വിവിധ പ്രദേശങ്ങളിൽ ഇന്ന് വൈദ്യുതി വിതരണം തടസ്സപ്പെടുമെന്ന് അധികൃതർ അറിയിച്ചു. സെഷൻ പരിധിയിൽ എച്ച്ടി എബിസി (HT ABC) വർക്കുകൾ നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി മുടങ്ങുന്നത്.
ഇതിന്റെ അടിസ്ഥാനത്തിൽ ഞണ്ടുകുളം പാലം, പൊങ്ങൻപാറ എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന പ്രദേശങ്ങളിൽ ഇന്ന് രാവിലെ 9.30 മുതൽ വൈകുന്നേരം വരെയുള്ള സമയങ്ങളിൽ വൈദ്യുതി ബന്ധം ഉണ്ടായിരിക്കില്ല. അറ്റകുറ്റപ്പണികൾ വേഗത്തിൽ പൂർത്തിയാക്കി വൈദ്യുതി വിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി.
ഉപയോക്താക്കൾ ഇതുമായി ബന്ധപ്പെട്ട അസൗകര്യങ്ങൾ സഹകരിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

