സംസ്ഥാനത്തെ സർക്കാർ ആശുപത്രികളിൽ രോഗികൾക്ക് തടസ്സമില്ലാത്ത ചികിത്സ ഉറപ്പാക്കുന്നതിന്റെ ഭാഗമായി പുതിയ ഉത്തരവുമായി ആരോഗ്യവകുപ്പ് രംഗത്ത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് പുറത്തിറക്കിയ പുതിയ നിർദേശപ്രകാരം, ആശുപത്രികളിൽ ലഭ്യമായ മരുന്നുകളുടെ പുതുക്കിയ സ്റ്റോക്ക് പട്ടിക ഔട്ട് പേഷ്യന്റ് (ഒ.പി.) വിഭാഗത്തിൽ സേവനം നൽകുന്ന ഡോക്ടർമാർക്ക് കൃത്യമായി നൽകേണ്ടതാണ്.
ലഭ്യമായ മരുന്നുകൾ ഏതൊക്കെയെന്ന് തിരിച്ചറിഞ്ഞ് അവ മാത്രം രോഗികൾക്ക് നിർദേശിക്കാനും, മരുന്നുകളുടെ ലഭ്യതക്കുറവ് മൂലം സാധാരണക്കാരായ രോഗികൾ ബുദ്ധിമുട്ടിലാകുന്ന സാഹചര്യം ഒഴിവാക്കാനും ഈ നടപടിയിലൂടെ സാധിക്കും. കൂടാതെ, ഡോക്ടർമാർ എഴുതിനൽകുന്ന കുറിപ്പടികളിൽ മരുന്നുകളുടെ ജനറിക് പേരുകൾ നിർബന്ധമായും ഉൾപ്പെടുത്തണമെന്നും കർശന നിർദേശമുണ്ട്.
മരുന്നുകൾക്കൊപ്പം തന്നെ ലാബ് പരിശോധനകൾക്ക് ആവശ്യമുള്ള രാസവസ്തുക്കളും മറ്റ് പരിശോധനാ സാമഗ്രികളും സ്റ്റോക്കുള്ളത് കൃത്യമായി നിരീക്ഷിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ.മുരളീധരൻ വ്യക്തമാക്കി. ഇത് സംബന്ധിച്ച് ആരോഗ്യവകുപ്പ് ഡയറക്ടർക്കും മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർക്കുമാണ് ഔദ്യോഗിക സർക്കുലർ കൈമാറിയിട്ടുള്ളത്.
റീഏജന്റുകളുടെ ലഭ്യതയും ഭാവിയിലെ ആവശ്യകതയും വിലയിരുത്തി രണ്ടാഴ്ചയിലൊരിക്കൽ കൃത്യമായ റിപ്പോർട്ട് സമർപ്പിക്കണം. ആവശ്യമായ ഘട്ടങ്ങളിൽ ലാബ് സാമഗ്രികൾ ആശുപത്രി വികസന സമിതി ഫണ്ട് ഉപയോഗിച്ച് അടിയന്തരമായി വാങ്ങുന്നതിനും സർക്കുലറിൽ അനുവാദമുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

