പ്രമുഖ താരം കാർത്തി ഇരട്ട വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് സർദാർ 2.
2022 ല്‍ പ്രദർശനത്തിനെത്തിയ പ്രശസ്തമായ സ്പൈ ആക്ഷന്‍ ത്രില്ലര്‍ ചിത്രം ‘സർദാറി’ന്റെ തുടർച്ചയായാണ് ഈ പുതിയ ചിത്രം അണിയിച്ചൊരുക്കുന്നത്. ആദ്യ ഭാഗം സംവിധാനം ചെയ്ത പി എസ് മിത്രന് തന്നെയാണ് ഈ ചിത്രത്തിന്റെയും സംവിധാനം നിർവഹിച്ചിരിക്കുന്നത്.
കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തിൻറെ ട്രെയിലറിന് സിനിമാ പ്രേമികളിൽ നിന്നും മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. മലയാള സിനിമയിൽ നിന്നും പ്രമുഖ താരങ്ങളായ മാളവിക മോഹനൻ, രജിഷ വിജയൻ എന്നിവരും കാർത്തിക്കൊപ്പം ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
സിനിമയുടെ റിലീസിംഗിന് മുന്നോടിയായി ചിത്രത്തിലെ പുതിയ ഗാനങ്ങൾ അണിയറപ്രവർത്തകർ ഔദ്യോഗികമായി പുറത്തുവിട്ടിരിക്കുകയാണ്. പ്രശസ്ത സംഗീത സംവിധായകൻ സാം സിഎസ് ആണ് ചിത്രത്തിന് ഗാനങ്ങളും പശ്ചാത്തല സംഗീതവും ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ രചനാരീതിയിലും ഇത്തവണ മാറ്റങ്ങളുണ്ട്. ആദ്യ ഭാഗത്തിന്റെ രചന സംവിധായകനൊപ്പം എം ആര് പൊന്‍ പാര്ഥിപന്, റോജു, ബിപിന്‍ രഗു, ഗീവീ എന്നിവര്‍ ചേർന്നായിരുന്നു നിർവഹിച്ചതെങ്കിൽ, സർദാർ 2 ന്റെ തിരക്കഥ സംവിധായകന് രത്ന കുമാർ, ആശമീര അയ്യപ്പൻ, വിഗ്നേഷ് മുനിയാണ്ടി എന്നിവർ ചേർന്നാണ് തയ്യാറാക്കിയിരിക്കുന്നത്.
തിരക്കഥയ്ക്ക് ക്രെഡിറ്റ് നല്‍കിയിരിക്കുന്നത് നമ്പിക്ക് ആണ്. പി എസ് മിത്രന് ഒരുക്കിയ കഥയെയും കഥാപാത്രങ്ങളെയും അടിസ്ഥാനമാക്കിയാണ് പുതിയ ടീം ചിത്രത്തിന്റെ രചന പൂർത്തിയാക്കിയിരിക്കുന്നത്.
‘സർദാർ’ എന്ന് കോഡ് നാമമുള്ള ചന്ദ്ര ബോസ് ആയും ഇന്‍സ്പെക്ടര്‍ വിജയ് പ്രകാശ് ആയും കാർത്തി വീണ്ടും പ്രേക്ഷകരെ ആവേശം കൊള്ളിക്കും എന്നാണ് പുറത്തുവന്ന ദൃശ്യങ്ങൾ നൽകുന്ന സൂചന. 1 മിനിറ്റും 53 സെക്കന്റും ദൈർഘ്യമുള്ള വീഡിയോ ആണ് അണിയറപ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നത്.
ആദ്യ ഭാഗത്തില്‍ നിന്ന് ഈ സീക്വലിലേക്ക് എത്തിയിരിക്കുന്ന മറ്റൊരു പ്രധാന താരം രജിഷ വിജയൻ ആണ്. കൂടാതെ എസ് ജെ സൂര്യ ചിത്രത്തിലെത്തുന്നത് സിനിമയുടെ മാറ്റു കൂട്ടുന്നു.
ആഷിക രംഗനാഥ്, മാളവിക മോഹനന്, യോഗി ബാബു, വിടിവി ഗണേഷ്, ഷാ റാ, ബാബു ആന്റണി, ഒ എ കെ സുന്ദര്‍, അന്‍പു താസന്‍ തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. സംഗീത വിഭാഗത്തിലും ഇക്കുറി മാറ്റമുണ്ട്.
ആദ്യ ഭാഗത്തിന് സംഗീതം നൽകിയത് ജി വി പ്രകാശ് കുമാര്‍ ആയിരുന്നെങ്കിൽ, രണ്ടാം ഭാഗത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് സാം സി എസ് ആണ്. ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന് നമ്പ്യാര്‍, കലാസംവിധാനം എംഎസ്പി മാധവന്, എ പി പാല്‍പാണ്ടി എന്നിവരാണ്.
ജോര്‍ജ് സി വില്യംസ് ഛായാഗ്രഹണവും വിജയ് വേലുക്കുട്ടി എഡിറ്റിംഗും നിർവഹിക്കുന്നു. പ്രിന്‍സ് പിക്ചേഴ്സിന്റെ ബാനറില്‍ എസ് ലക്ഷ്മണ് കുമാര്‍, ഐവി എന്റര്ടെയ്ന്മെന്റിന്റെ ബാനറില്‍ ഇഷാന് സക്സേന എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
വരുന്ന സെപ്റ്റംബര്‍ 10 ന് ലോകമെമ്പാടുമുള്ള തിയറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

