കിഴക്കമ്പലം: സ്വന്തം ഉടമസ്ഥതയിലല്ലാത്ത കാർ വിൽപനയ്ക്കെന്ന പേരിൽ ഓൺലൈൻ പരസ്യ പ്ലാറ്റ്ഫോം വഴി പണം തട്ടിയ സംഭവത്തിൽ ഒരാൾക്കെതിരെ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഡബിൾ പാലം സ്വദേശി അഫ്സൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് ഷാഹിൻ സഫീറിനെതിരെ നടപടി സ്വീകരിച്ചിരിക്കുന്നത്.
കെഎൽ 53 യു 3373 നമ്പറിലുള്ള വാഹനം വിൽപനയ്ക്കുള്ളതാണെന്ന് കാണിച്ച് പ്രതി പ്രമുഖ ഓൺലൈൻ പ്ലാറ്റ്ഫോമായ ഒഎൽഎക്സിൽ വ്യാജ പരസ്യം നൽകുകയായിരുന്നു. തുടർന്ന് പരാതിക്കാരനിൽ നിന്ന് വിവിധ ഘട്ടങ്ങളിലായി ആകെ 3,34,000 രൂപ പ്രതി കൈപ്പറ്റിയതായി പരാതിയിൽ വ്യക്തമാക്കുന്നു.
എന്നാൽ ഇടപാടുകൾക്ക് ശേഷം മറ്റൊരാളുടെ ഉടമസ്ഥതയിലുള്ള വാഹനം നൽകാൻ ശ്രമം നടന്നതായും, ഇതിലൂടെ തനിക്ക് വഞ്ചന നേരിട്ടതായും ബോധ്യപ്പെട്ടതിനെ തുടർന്നാണ് പരാതിക്കാരൻ പൊലീസിനെ സമീപിച്ചത്. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി അധികൃതർ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

