മലപ്പുറം ജില്ലയിലെ മഴക്കെടുതികള്‍ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രി നടത്തിയ വിമാനയാത്രയ്ക്കുള്ള തുക നല്‍കിയിരിക്കുന്നത് ഹെലികോപ്റ്റര്‍ കരാര്‍ കമ്പനിയായ ചിപ്സണ്‍ ഏവിയേഷൻ ആണെന്ന് സൂചന. കര്‍ണാടകയിലെ കോണ്‍ഗ്രസ് നേതാവും മന്ത്രിയുമായ കെ.ജെ.ജോർജ്ജിന്റെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള കേളചന്ദ്ര ഏവിയേഷന്റെ വിമാനമാണ് ഈ ആവശ്യത്തിനായി ഉപയോഗിച്ചത്.
ഇതുമായി ബന്ധപ്പെട്ട് ചിപ്സണിന് നല്കിയ ഇന്‍വോയിസില്‍ ആകെ 19,88,595 രൂപയാണ് ചെലവായി കണക്കാക്കിയിട്ടുള്ളത്. ഇതില്‍ 16,85,250 രൂപ വിമാനത്തിന്റെ വാടകയായിരിക്കുമ്പോൾ, 18 ശതമാനം ജിഎസ്ടി ഇനത്തില്‍ 3,03,345 രൂപയും ഉള്‍പ്പെടുന്നു.
കര്‍ണാടകയിലെ ബെല്ലാരിക്കു സമീപമുള്ള ജിന്‍ഡാല്‍ വിമാനത്താവളത്തില്‍ നിന്നാണ് വിമാനം തിരുവനന്തപുരം വിമാനത്താവളത്തിലെത്തി മുഖ്യമന്ത്രിയുമായി കോഴിക്കോട്ടേക്ക് പറന്നതും പിന്നീട് തിരിച്ചെത്തിയതും. ഏകദേശം 9 മണിക്കൂറോളമാണ് ഈ വിമാനം മുഖ്യമന്ത്രിക്കായി ഉപയോഗിച്ചതെന്നാണ് ലഭ്യമാകുന്ന റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

