തിരഞ്ഞെടുപ്പ് കമ്മീഷനിലെ ആഭ്യന്തര ഭിന്നതകൾ പരസ്യമായ പശ്ചാത്തലത്തിൽ, മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം കടുപ്പിക്കാൻ കോക്രോച്ച് ജനതാ പാർട്ടി ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി വീണ്ടും സമരപരിപാടികൾക്ക് രൂപം നൽകുമെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
ഗ്യാനേഷ് കുമാറിനെ വെറുക്കുന്നവർ ഒന്നിക്കണമെന്ന് ദീപ്കെ ആവശ്യപ്പെട്ടു. എസ്.ഐ.ആർ (SIR) കാരണം വോട്ടവകാശം നഷ്ടപ്പെടുകയും അതുവഴി ഭരണം നഷ്ടമാവുകയും ചെയ്ത രാഷ്ട്രീയ നേതാക്കളുടെ നിരയിലാണ് കേരള മുഖ്യമന്ത്രി പിണറായി വിജയൻ്റെ പേരും അഭിജിത് ദീപ്കെ എടുത്തുപറഞ്ഞത്.
ഗ്യാനേഷ് കുമാർ തൽസ്ഥാനത്ത് നിന്ന് രാജിവെക്കണമെന്ന് പാർട്ടി ശക്തമായി ആവശ്യപ്പെട്ടു. ആരെല്ലാം വോട്ട് ചെയ്യണം, ആരെല്ലാം ചെയ്യേണ്ട
എന്ന് കേന്ദ്ര സർക്കാരാണ് തീരുമാനിക്കുന്നത് എന്നും പാർട്ടി കുറ്റപ്പെടുത്തി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

