തിരുവനന്തപുരം കാലടിയിൽ വയോധികയെ അതിക്രൂരമായി മർദിച്ച സംഭവത്തിൽ മകനും മരുമകളും പൊലീസ് പിടിയിലായി. കാലടി ടി.സി.
50/540 വീട്ടിൽ മധു (40), ഭാര്യ ആതിര (32) എന്നിവരാണ് അറസ്റ്റിലായത്. കാലടി മരുതൂർക്കടവ് കുഞ്ചുവീട് ലെയ്നിൽ താമസിക്കുന്ന സരസ്വതിയെയാണ് (73) ഇളയ മകൻ മധുവും ഭാര്യ ആതിരയും ചേർന്ന് മർദിച്ച് തലയിലും മുഖത്തും പരുക്കേൽപ്പിച്ചത്.
ഈ ആക്രമണത്തിൽ വയോധികയുടെ ചുണ്ടിലും തലയിലും ഗുരുതരമായി മുറിവുകൾ പറ്റിയിട്ടുണ്ട്. കഴിഞ്ഞ ചൊവ്വാഴ്ചയാണ് ക്രൂരമായ മർദനമുണ്ടായത്.
സംഭവത്തെത്തുടർന്ന് ഫോർട്ട് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ വിഷയം ഒത്തുതീർപ്പാക്കുകയാണുണ്ടായത്. എന്നാൽ മർദന വിവരം പുറത്തറിഞ്ഞ് മാധ്യമങ്ങളിൽ വാർത്തയായതിനെ തുടർന്ന് പൊലീസ് വീണ്ടും സ്ഥലത്തെത്തുകയും സരസ്വതിയുടെ മൊഴി രേഖപ്പെടുത്തി ഔദ്യോഗികമായി കേസ് റജിസ്റ്റർ ചെയ്യുകയുമായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

