ഇന്ത്യൻ വാഹന വിപണിയിൽ വൻ കുതിച്ചുചാട്ടവുമായി രാജ്യത്തെ പ്രമുഖ നിർമാതാക്കളായ മാരുതി സുസുക്കി പുതിയ ചരിത്രമെഴുതിയിരിക്കുകയാണ്. കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന പ്രതിമാസ കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്.
2026 ജൂലൈയിൽ ആഭ്യന്തര വിപണിയിൽ മാത്രം 2,00,123 വാഹനങ്ങളാണ് ബ്രാൻഡ് വിറ്റഴിച്ചത്. ഒരു മാസത്തെ ആഭ്യന്തര വിൽപ്പനയിൽ കമ്പനി കൈവരിക്കുന്ന എക്കാലത്തെയും വലിയ നേട്ടമാണിത്.
ഔദ്യോഗിക കണക്കുകൾ പ്രകാരം, ആഭ്യന്തര വിൽപ്പന, മറ്റ് നിർമാതാക്കൾക്കുള്ള സപ്ലൈ, കയറ്റുമതി എന്നിവയെല്ലാം ഉൾപ്പെടുത്തി കഴിഞ്ഞ മാസം മൊത്തം 2,41,421 യൂണിറ്റുകളുടെ വ്യാപാരമാണ് കമ്പനി നടത്തിയത്. മുൻവർഷം അതായത് 2025 ജൂലൈയിൽ ഇത് 1,80,526 യൂണിറ്റുകളായിരുന്നു.
ഇത്തവണത്തെ മൊത്തം കണക്കുകളിൽ വലിയ വർധനവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. എസ്യുവി – എംപിവി ശ്രേണിയിലെ കരുത്ത് മാരുതിയുടെ എസ്യുവി, എംപിവി വാഹനങ്ങളാണ് ഈ റെക്കോർഡ് കുതിപ്പിന് പിന്നിലെ പ്രധാന ചക്തിയായി വർത്തിച്ചത്.
ബ്രെസ, എർട്ടിഗ, ഇ വിറ്റാര, ഫ്രോങ്ക്സ്, ഗ്രാൻഡ് വിറ്റാര, ഇൻവിക്ടോ, ജിംനി, വിക്ടോറിസ്, എക്സ്എൽ6 തുടങ്ങിയ മോഡലുകൾ ഉൾപ്പെടുന്ന ഈ നിരയിൽ ജൂലൈ മാസത്തിൽ മാത്രം 78,851 യൂണിറ്റുകളുടെ വിൽപ്പനയാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞ വർഷം ഇതേ മാസം ഇത് 52,773 യൂണിറ്റുകൾ മാത്രമായിരുന്നു.
ചെറുകാറുകൾക്കും മികച്ച സ്വീകാര്യത എസ്യുവികൾക്ക് പുറമെ ബജറ്റ് സൗഹൃദ കാറുകൾക്കും മികച്ച വിപണി വിഹിതം നിലനിർത്താൻ സാധിച്ചു. ആൾട്ടോ, എസ്-പ്രസ്സോ, ബലേനോ, സെലേറിയോ, സിയാസ്, ഡിസയർ, ഇഗ്നിസ്, സ്വിഫ്റ്റ്, വാഗൺആർ തുടങ്ങിയ ജനപ്രിയ മോഡലുകളുടെ വിൽപ്പന കഴിഞ്ഞ മാസം 1,03,456 യൂണിറ്റായി ഉയർന്നു.
2025 ജൂലൈയിൽ ഈ വിഭാഗം 72,662 യൂണിറ്റുകളാണ് വിറ്റഴിച്ചിരുന്നത്. കൂടാതെ, പ്രമുഖ വാൻ മോഡലായ ഇക്കോയുടെ വിൽപ്പനയും മികച്ച രീതിയിൽ മുന്നേറി.
2026 ജൂലൈയിൽ 13,896 യൂണിറ്റ് ഈക്കോയാണ് നിരത്തിലെത്തിയത്. മുൻ വർഷം ഇത് 12,341 യൂണിറ്റ് ആയിരുന്നു.
ലഘു വാണിജ്യ വാഹനമായ സൂപ്പർ കാരിയും മികച്ച വളർച്ച കാഴ്ച്ചവെച്ചു; കഴിഞ്ഞ വർഷം ജൂലൈയിലെ 2,794 യൂണിറ്റുകളിൽ നിന്ന് ഇത്തവണ വിൽപ്പന 3,920 യൂണിറ്റായി ഉയർന്നു. പാസഞ്ചർ വാഹന വിഭാഗത്തിൽ മാത്രം 1,96,203 യൂണിറ്റുകളാണ് ജൂലൈയിൽ വിറ്റഴിച്ചത്.
ഇതിനുപുറമെ 3,920 ലഘു വാണിജ്യ വാഹനങ്ങളും, മറ്റ് നിർമാതാക്കൾക്കായി 11,242 യൂണിറ്റുകളും കമ്പനി കൈമാറി. വിദേശ വിപണികളിലേക്ക് 30,056 വാഹനങ്ങളാണ് ഈ കാലയളവിൽ കയറ്റി അയച്ചത്.
സാമ്പത്തിക വർഷത്തിന്റെ തുടക്കത്തിലെ മികച്ച മുന്നേറ്റം 2026-27 സാമ്പത്തിക വർഷത്തിലെ ആദ്യ നാലുമാസങ്ങളിൽ (ഏപ്രിൽ മുതൽ ജൂലൈ വരെ) മാരുതി സുസുക്കിയുടെ മൊത്തം വിൽപ്പന 9,24,145 യൂണിറ്റുകളിലെത്തി. മുൻ സാമ്പത്തിക വർഷത്തിന്റെ ഇതേ കാലയളവിൽ ഇത് 7,08,387 വാഹനങ്ങളായിരുന്നു.
ഈ മാസങ്ങളിൽ ആഭ്യന്തരമായി പാസഞ്ചർ-വാണിജ്യ വാഹനങ്ങൾ ഉൾപ്പെടെ 7,34,930 യൂണിറ്റുകളും, കയറ്റുമതിയിലൂടെ 1,54,792 യൂണിറ്റുകളും കമ്പനി സ്വന്തമാക്കി. ഉപഭോക്താക്കളുടെ നിരന്തരമായ പിന്തുണയും ശക്തമായ ഡിമാൻഡുമാണ് കമ്പനിക്ക് ഈ നേട്ടം സമ്മാനിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

