പ്രേക്ഷകപ്രശംസയും ബോക്സ് ഓഫീസ് വിജയവും നേടിയ നപടൻ സൂരിയുടെ നായകവേഷത്തിലുള്ള ഏറ്റവും പുതിയ ചിത്രം ‘മണ്ടാടി’ ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്തു. പ്രമുഖ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ഇന്ന് മുതൽ ചിത്രം പ്രേക്ഷകകർക്ക് ലഭ്യമായി തുടങ്ങി. തിയേറ്ററുകളിൽ റിലീസ് ചെയ്ത ആദ്യ ദിനം മുതൽ മികച്ച പ്രതികരണം നേടിയ ചിത്രം ആഗോളതലത്തിൽ ഇതുവരെ 150 കോടി രൂപയാണ് കളക്ഷൻ നേടിയത്.
ഇതിൽ തമിഴ്നാട്ടിൽ നിന്ന് മാത്രം ചിത്രം 100 കോടി രൂപ വാരിക്കൂട്ടിയിരുന്നു. മതിമാരൻ പുകഴേന്തിയാണ് ഈ ആക്ഷൻ ഡ്രാമ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.
മലയാളികളുടെ പ്രിയപ്പെട്ട താരം മഹിമ നമ്പ്യാർ ആണ് ചിത്രത്തിൽ നായികയായി അഭിനയിച്ചിരിക്കുന്നത്.
കടലോര പശ്ചാത്തലത്തിൽ ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ തെലുങ്ക് താരം സുഹാസ് ആണ് വില്ലൻ വേഷത്തിലെത്തുന്നത്. തമിഴ്നാട്ടിലെ 100 കിലോമീറ്റർ ദൈർഘ്യമുള്ള തീരപ്രദേശത്ത് നടക്കുന്ന സവിശേഷമായ ഒരു കായികയിനത്തെ കേന്ദ്രീകരിച്ചാണ് കഥ മുന്നോട്ട് പോകുന്നത്.
സെയിലിംഗ് ബോട്ട് മത്സരവുമായി ബന്ധപ്പെട്ട മത്സ്യബന്ധന സംഘത്തിന്റെ നേതാവിന്റെ പേരാണ് ‘മണ്ടാടി’.
സൂരിയുടെ കരിയറിലെ ഏറ്റവും മാസ് ലുക്കിലുള്ള കഥാപാത്രങ്ങളിലൊന്നാണിത്. ചിത്രത്തിന്റെ കേരളത്തിലെ വിതരണം നിർവഹിച്ചിരിക്കുന്നത് ഗോകുലം ഗോപാലൻന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസ് ആണ്.
ആർഎസ് ഇൻഫോടെയ്ൻമെൻ്റിന്റെ ബാനറിൽ എൽറെഡ് കുമാർ ആണ് നിർമ്മാണം. സൂരിക്ക് പുറമെ പ്രശസ്ത നടൻ സത്യരാജ് ഒരു പ്രധാന വേഷത്തിൽ എത്തുന്ന ചിത്രത്തിൽ മിഥുൻ ജയ് ശങ്കർ, രവീന്ദ്ര വിജയ്, ബാല ശരവണൻ, സ്റ്റൺ ശിവ, കൃതിക ബാലസുബ്രഹ്മണ്യം തുടങ്ങിയവരും നിർണ്ണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ദേശീയ പുരസ്കാര ജേതാവ് ജി വി പ്രകാശ് സംഗീത സംവിധാനവും, എസ് ആർ കതിർ ഛായാഗ്രഹണവും, പ്രദീപ് ഇ രാഘവ് എഡിറ്റിംഗും നിർവഹിച്ചിരിക്കുന്ന ചിത്രം തമിഴ്, തെലുങ്ക് ഭാഷകളിലാണ് റിലീസ് ചെയ്തത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

