ഇന്ത്യയിൽ സ്റ്റാർലിങ്ക് സേവനങ്ങൾ ആരംഭിക്കുന്നത് ചിലർ ചേർന്ന് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്ന ശതകോടീശ്വരൻ ഇലോൺ മസ്ക് ഉന്നയിച്ച വാദങ്ങൾ കേന്ദ്രസർക്കാർ പൂർണ്ണമായി തള്ളി. സാറ്റലൈറ്റ് കമ്മ്യൂണിക്കേഷൻ മേഖലയിലെ നിയമാവലികളിൽ കേന്ദ്രം ആരോടും പ്രത്യേക പക്ഷപാതം കാണിച്ചിട്ടില്ലെന്നും മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കുന്ന സ്ഥാപനങ്ങൾക്ക് മാത്രമാണ് ലൈസൻസ് അനുവദിക്കുന്നതെന്നും കേന്ദ്ര കമ്മ്യൂണിക്കേഷൻസ് മന്ത്രാലയം വ്യക്തമാക്കി.
നിലവിൽ മൂന്ന് കമ്പനികൾക്കാണ് ഈ വിഭാഗത്തിൽ ലൈസൻസ് നൽകിയിട്ടുള്ളത്. മസ്കിന്റെ പ്രസ്താവനകൾ തികച്ചും അടിസ്ഥാനരഹിതവും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
തന്റെ ഉടമസ്ഥതയിലുള്ള സ്റ്റാർലിങ്കിന്റെ ഇന്ത്യയിലെ പ്രവേശനം ‘ചില പ്രഭുക്കൾ’ ഇടപെട്ട് തടഞ്ഞുവെന്നും അതാരാണെന്ന് നിങ്ങൾക്ക് ഊഹിക്കാമല്ലോ എന്നുമുള്ള ശതകോടീശ്വരൻ ഇലോൺ മസ്കിനെ പ്രസ്താവനയെ തള്ളി കേന്ദ്രസർക്കാർ. മസ്കിന്റെ വാക്കുകൾ അടിസ്ഥാനരഹിതവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കേന്ദ്ര കമ്യൂണിക്കേഷൻസ് മന്ത്രാലയം പ്രതികരിച്ചു.
സാറ്റലൈറ്റ് കമ്യൂണിക്കേഷൻ സേവന രംഗത്തെ ചട്ടങ്ങളിൽ ഇന്ത്യ ഒരാളോടും പ്രത്യേക താൽപ്പര്യം കാണിച്ചിട്ടില്ലെന്നും മാനദണ്ഡങ്ങൾ പാലിക്കുന്നവയ്ക്കാണ് ലൈസൻസ് നൽകുന്നതെന്നും മന്ത്രാലയം വ്യക്തമാക്കി. 3 കമ്പനികൾക്കാണ് ഇതിനകം ലൈസൻസ് നൽകിയത്.
“Unfortunately, we are being blocked by certain oligarchs in order to maintain their monopolistic chokehold on the Indian people.
You can guess who they are … This is a crime against the people of India!” അതേസമയം, മസ്കിന്റെ ഈ പരാമർശങ്ങളോട് പ്രതികരിക്കാൻ ഇല്ലെന്നാണ് റിലയൻസ് ജിയോ ഇൻഫോകോം ചെയർമാൻ ആകാശ് അംബാനി പ്രതികരിച്ചത്. രാജ്യത്ത് സാറ്റലൈറ്റ് അധിഷ്ഠിത ബ്രോഡ്ബാൻഡ് കണക്റ്റിവിറ്റി വ്യാപിപ്പിക്കുന്നതിനുള്ള ജിയോയുടെ നടപടികൾ അതിവേഗമാണ് പുരോഗമിക്കുന്നതെന്നും, ഇന്ത്യക്ക് ഏറ്റവും അനുയോജ്യം തദ്ദേശീയമായി വികസിപ്പിച്ച സാങ്കേതികവിദ്യകളാണെന്നും അദ്ദേഹം ഇന്ത്യ മൊബൈൽ കോൺഗ്രസിൽ വ്യക്തമാക്കുകയുണ്ടായി.
ഉപഗ്രഹ ഇന്റർനെറ്റ് സേവനമായ സ്റ്റാർലിങ്കിന്റെ ഇന്ത്യയിലേക്കുള്ള വരവു തടയാൻ ശ്രമിക്കുന്നത് രാജ്യത്തെ ചില ‘പ്രഭുക്കൾ’ ആണെന്ന ഗുരുതര ആരോപണമാണ് ഇലോൺ മസ്ക് ഉന്നയിച്ചത്. ഇവർക്ക് ഇന്ത്യയിലെ ജനങ്ങൾക്കുമേലുള്ള കുത്തക അവകാശം നിലനിർത്താനാണ് സ്റ്റാർലിങ്കിനെ തടയുന്നതെന്നാണ് ആരോപണം.
ആരെക്കുറിച്ചാണ് താനിതു പറയുന്നതെന്ന് എല്ലാവർക്കും ഊഹിക്കാമെന്നും ഇത് രാജ്യത്തെ ജനങ്ങളോടു ചെയ്യുന്ന കുറ്റകൃത്യമാണെന്നും മസ്ക് പറഞ്ഞു. ഭരണതലത്തിൽ ഇടപെടാൻ സ്വാധീനമുള്ള പ്രഭുക്കൾ എന്ന അർഥം വരുന്ന ‘ഒലിഗാർക്ക്’ എന്ന പദമാണ് മസ്ക് ഉപയോഗിച്ചത്.
റിലയൻസ് ജിയോ, എയർടെൽ അടക്കമുള്ള പ്രമുഖ ടെലികോം ഗ്രൂപ്പുകളെ ലക്ഷ്യമിട്ടാണ് ഈ വിമർശനമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്ത ഇന്ത്യ മൊബൈൽ കോൺഗ്രസ് വേദിയുടെ പശ്ചാത്തലത്തിൽ ഈ പ്രസ്താവന ഏറെ ശ്രദ്ധയാകർഷിച്ചിട്ടുണ്ട്.
ഡിഷ് ടിവി സേവനത്തിന് സമാനമായി കെട്ടിടങ്ങളുടെ മുകളിൽ സ്ഥാപിക്കുന്ന ചെറിയ ആന്റിനകൾ വഴിയാണ് സ്റ്റാർലിങ്ക് സാറ്റലൈറ്റ് ഇന്റർനെറ്റ് നൽകുന്നത്. സ്റ്റാർലിങ്കിന് ജിഎംപിസിഎസ് ലൈസൻസ് ലഭിച്ചെങ്കിലും അന്തിമ സുരക്ഷാ അനുമതികൾ ഇതുവരെ ലഭിച്ചിട്ടില്ല.
അനുമതിക്കായി ഒരു വർഷത്തിലേറെയായി കാത്തിരിക്കുകയാണ് കമ്പനി. സ്പെക്ട്രം നിരക്കുകൾ സംബന്ധിച്ച അന്തിമ തീരുമാനങ്ങൾ ടെലികോം റെഗുലേറ്ററി അതോറിറ്റി കൈക്കൊണ്ടാലുടൻ രാജ്യത്ത് സാറ്റലൈറ്റ് ഇന്റർനെറ്റ് സേവനങ്ങൾ ആരംഭിക്കാൻ സാധിക്കുമെന്നായിരുന്നു മുൻപ് ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ വ്യക്തമാക്കിയത്.
എന്നിരുന്നാലും, ഈ വിഷയത്തിൽ തുടർനടപടികൾ വൈകുകയാണ്. ഇതിനിടെ റിലയൻസും എയർടെലും തങ്ങളുടേതായ ഉപഗ്രഹ ഇന്റർനെറ്റ് സംവിധാനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

