സാഹിത്യ ലോകത്തെ പ്രമുഖ പുരസ്കാരങ്ങളിലൊന്നായ നൊബേൽ സമ്മാനം പ്രഖ്യാപിച്ചു. സ്റ്റോക്ഹോം കേന്ദ്രീകരിച്ച് പ്രഖ്യാപിച്ച 2026 ലെ സാഹിത്യത്തിനുള്ള നൊബേൽ പുരസ്കാരം കനേഡിയൻ എഴുത്തുകാരി ആൻ കാഴ്സൺ സ്വന്തമാക്കി.
സാഹിത്യത്തിലെ ക്ലാസിക്കൽ ശൈലിയോടു ചേർന്നു നിൽക്കുമ്പോൾത്തന്നെ, സമകാലിക സാഹിത്യത്തിന് പുതിയ ഭാവതലങ്ങൾ സമ്മാനിച്ച ധീരവും വൈവിധ്യമാർന്നതുമായ എഴുത്തിനാണ് ഈ അംഗീകാരം തേടിയെത്തിയിരിക്കുന്നത്. പ്രശസ്ത കനേഡിയൻ കവിയും വിവർത്തകയുമായ ആൻ കാഴ്സൺ, പുരാതന ഗ്രീക്ക് പുരാവൃത്തങ്ങളെ ആധുനികവും സാഹിത്യശാഖകളുടെ പരമ്പരാഗത അതിർവരമ്പുകൾ ഭേദിക്കുന്നതുമായ എഴുത്തുരീതികളുമായി സംയോജിപ്പിക്കുന്നതിൽ പ്രമുഖയാണ്.
കവിത, ഉപന്യാസം, തത്ത്വചിന്ത, സാഹിത്യ വിമർശനം എന്നിവയെ ഒന്നിച്ചുചേർത്ത് പരമ്പരാഗത സാഹിത്യ അതിർവരമ്പുകളെ മാറ്റിമറിക്കുന്നതാണ് അവരുടെ രചനകളെന്ന് വിലയിരുത്തപ്പെടുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

