മൂവാറ്റുപുഴ ഏനനല്ലൂരിലെ ജിനു, നിമ്മി ദമ്പതികളുടെ ആറുമാസം പ്രായമുള്ള മകൾ മിയ മറിയം ജിനുവിന്റെ ചികിത്സയ്ക്കായി ലോകമെമ്പാടുമുള്ള മലയാളികൾ മാതൃകയായി. സ്പൈനൽ മസ്കുലർ അട്രോഫി എന്ന അപൂർവ ജനിതക രോഗം ബാധിച്ച കുഞ്ഞിന്റെ ജീവൻ രക്ഷിക്കാൻ ആവശ്യമായ 16.5 കോടി രൂപ വെറും മൂന്നു ദിവസത്തിനുള്ളിൽ സുമനസ്സുകൾ സംഭാവന ചെയ്തു.
നിശ്ചിത തുക അക്കൗണ്ടിൽ ലഭ്യമായതോടെ, നിലവിൽ അക്കൗണ്ടുകൾ താൽക്കാലികമായി മരവിപ്പിച്ചിരിക്കുകയാണ്. അപൂർവ രോഗം ബാധിച്ച വിവരം അറിഞ്ഞപ്പോൾ മുതൽ കടുത്ത ആശങ്കയിലായിരുന്നു ഈ കുടുംബം.
കുഞ്ഞിന്റെ ജീവൻ നിലനിർത്താൻ വിദേശത്തുനിന്ന് എത്തിക്കേണ്ട ജീൻ തെറപ്പി മരുന്നിന് 16 കോടിയിലധികം രൂപ ചെലവാകുമെന്ന ഡോക്ടർമാരുടെ കണ്ടെത്തൽ കുടുംബത്തിന് വലിയ വെല്ലുവിളിയായിരുന്നു.
എന്നാൽ, ഈ വാർത്ത പുറത്തുവന്നതിന് പിന്നാലെ സഹായഹസ്തവുമായി പ്രവാസികളും നാട്ടുകാരും ഉൾപ്പെടെയുള്ളവർ മുന്നിട്ടിറങ്ങുകയായിരുന്നു. കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിലെ പീഡിയാട്രിക് ന്യൂറോളജി വിഭാഗം ഡോ.
സ്മിലു മോഹൻലാലിന്റെ മേൽനോട്ടത്തിലാണ് കുഞ്ഞിന്റെ ചികിത്സ പുരോഗമിക്കുന്നത്. ചികിത്സയ്ക്ക് ആവശ്യമായ ഭീമമായ തുക വളരെ ചുരുങ്ങിയ സമയം കൊണ്ട് സമാഹരിക്കാൻ സാധിച്ചതിൽ കണ്ണീരോടെ നന്ദി രേഖപ്പെടുത്തുകയാണ് കുഞ്ഞിന്റെ മാതാപിതാക്കൾ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

