മലയാളികളുടെ ദേശീയോത്സവമായ തിരുവോണാഘോഷങ്ങൾക്ക് ഔദ്യോഗിക തുടക്കം കുറിച്ച് തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ഇന്ന് നടക്കും. രാവിലെ 9 മണിക്ക് മുഖ്യമന്ത്രി വി.ഡി.സതീശൻ പരിപാടി ഉദ്ഘാടനം ചെയ്യും.
ചടങ്ങിൽ ദീപക് ജോയ് എംഎൽഎ അധ്യക്ഷത വഹിക്കും. അത്തച്ചമയത്തിനായി ഉയർത്തേണ്ട
ഔദ്യോഗിക പതാക ഹിൽപാലസിൽ നിന്ന് നഗരസഭാധ്യക്ഷൻ പി.എൽ. ബാബു ഏറ്റുവാങ്ങി.
രാജകുടുംബത്തിന്റെ പ്രതിനിധിയായ രാമദാസ് തമ്പുരാൻ ചടങ്ങിൽ പതാക കൈമാറി. അത്താഘോഷ ജനറൽ കൺവീനർ ഇ.എസ്.
രാകേഷ് പൈ യോഗത്തിൽ പ്രസംഗിച്ചു. തുടർന്ന് നടന്ന ചെറു ഘോഷയാത്രയോടെയാണ് പതാകയും കൊടിമരവും അത്തം നഗറിൽ എത്തിച്ചത്.
കൊടിമര ഘോഷയാത്രയ്ക്ക് കരിങ്ങാച്ചിറ സെന്റ് ജോർജ് യാക്കോബായ കത്തീഡ്രലിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. ഫാ.
റിജോ ജോർജ് കൊമരിക്കൽ ചടങ്ങിന് നേതൃത്വം നൽകി. ഗതാഗത നിയന്ത്രണം കർശനമാക്കി
അത്തം ഘോഷയാത്രയോടനുബന്ധിച്ച് തൃപ്പൂണിത്തുറ നഗരത്തിൽ ഇന്ന് രാവിലെ 8 മണി മുതൽ വൈകിട്ട് 3 മണി വരെ പ്രത്യേക ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

