അമ്പലവയൽ ∙ പോസ്റ്ററുകളും ചുമരെഴുത്തും ഇല്ലാത്തതിനാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും പൊതു ഇടങ്ങൾ ‘ക്ലീൻ’. സാധാരണ തിരഞ്ഞെടുപ്പിൽ റോഡ് എഴുത്തും ഇലക്ട്രിക് പോസ്റ്റ് ഉൾപ്പെടെയുള്ള ഇടങ്ങളിൽ പ്രചാരണ പോസ്റ്ററും ചിഹ്നങ്ങളും ഒട്ടിക്കുന്നതടക്കമുണ്ടാകാറുണ്ടെങ്കിലും ഇത്തവണ അതുണ്ടായില്ല.
പൊതുയിടങ്ങളിൽ പോസ്റ്ററോ എഴുത്തുകളോ പാടില്ലെന്ന കർശന നിർദേശം രാഷ്ട്രീയ പാർട്ടികളും പ്രവർത്തകരും സ്ഥാനാർഥികളുമെല്ലാം പാലിച്ചതോടെയാണ് തിരഞ്ഞെടുപ്പിന്റെ അവശേഷിപ്പുകളില്ലാതെ പൊതുയിടങ്ങൾ ക്ലീനായത്. പൊതു സ്ഥലങ്ങൾ പ്രചാരണത്തിന് ഉപയോഗിച്ചാൽ അതതു സ്ഥാനാർഥിയുടെ ചെലവിൽ അതിന്റെ തുക ഈടാക്കുമെന്നും അറിയിപ്പുണ്ടായിരുന്നു.
ഇതോടെയാണ് പ്രചാരണത്തിനായി പൊതുയിടങ്ങൾ ഉപയോഗിക്കുന്നത് പാർട്ടികളും സ്ഥാനാർഥികളുമെല്ലാം അവസാനിപ്പിച്ചത്. സ്വകാര്യ സ്ഥലങ്ങളിലും കെട്ടിടങ്ങളിലുമാണ് പോസ്റ്ററുകളൊട്ടിക്കാനും എഴുത്തിനുമെല്ലാമായി കൂടുതലായി ഉപയോഗപ്പെടുത്തിയിരുന്നത്. നാട്ടിൻപുറങ്ങളിൽ റോഡരികിലുള്ള സ്വകാര്യ വ്യക്തികളുടെ കൂടുതൽ കാഴ്ച ലഭിക്കുന്ന തോട്ടങ്ങളിലും സ്ഥാപനങ്ങളിലും വ്യാപാര സ്ഥാപനങ്ങളോടുമെല്ലാം ചേർന്നാണ് പ്രചാരണ പോസ്റ്ററുകളും ചിഹ്നങ്ങളുമെല്ലാം കൂടുതലും പതിച്ചത്.
ചുരുക്കം ചില സ്ഥലങ്ങളിൽ റോഡ് എഴുത്തുകളും ഫ്ലെക്സ് ബോർഡുകളുമെല്ലാം പൊതുയിടങ്ങളിൽ പാർട്ടികളും സ്ഥാനാർഥികളും സ്ഥാപിച്ചിരുന്നു. എന്നാൽ തിരഞ്ഞെടുപ്പ് നിരീക്ഷകർ സന്ദർശനത്തിന് എത്തുന്നതിന് മുൻപ് തന്നെ ഭൂരിഭാഗം പൊതുയിടങ്ങളിലെ ഫ്ലെക്സ് ബോർഡുകൾ എടുത്തു മാറ്റുകയും റോഡുകളിലെ എഴുത്തുകൾ മായ്ച്ചുകളയുകയും ചെയ്തിരുന്നു.
സ്വകാര്യ സ്ഥലങ്ങളിൽ സ്ഥാപിച്ച ഫ്ലെക്സ് ബോർഡുകളിലെ ഭൂരിഭാഗവും രാഷ്ട്രീയ പാർട്ടികൾ മാറ്റുകയും ചെയ്തിട്ടുണ്ട്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

