ബേപ്പൂർ ∙ കോർപറേഷൻ ബേപ്പൂർ മിനി സ്റ്റേഡിയത്തിലെ ഫുട്ബോൾ മൈതാനത്തിനുള്ളിൽ ലോ മാസ്റ്റ് ലൈറ്റ് സ്ഥാപിക്കാനുള്ള നീക്കത്തിൽ പ്രതിഷേധവുമായി താരങ്ങൾ. സ്റ്റേഡിയത്തിന്റെ പടിഞ്ഞാറു ഭാഗത്താണ് ലോ മാസ്റ്റ് ലൈറ്റിനായി മൈതാനത്തിനുള്ളിൽ കോൺക്രീറ്റ് അടിത്തറ നിർമിച്ചത്.
ഇതോടെ ഫുട്ബോൾ പരിശീലനം പ്രയാസവും അപകടകരവും ആകുമെന്ന ആശങ്ക ഉയർന്നു. കോർപറേഷൻ പദ്ധതിയിൽ 8 ലക്ഷം രൂപ ചെലവിട്ട് 4 ലോ മാസ്റ്റ് ലൈറ്റുകളാണ് സ്ഥാപിക്കുന്നത്.
കരാറുകാർ സ്റ്റേഡിയത്തിൽ അടിത്തറ സ്ഥാപിച്ചതോടെയാണ് താരങ്ങൾ ഇതു കണ്ടത്. ഒരു അടി ഉയരത്തിൽ സ്ഥാപിച്ച കോൺക്രീറ്റ് അടിത്തറയിൽ തട്ടി കളിക്കാർ വീഴാൻ സാധ്യത ഏറെയാണ്.
ഇക്കാര്യം ഫുട്ബോൾ താരങ്ങൾ കോർപറേഷൻ അധികൃതരെ ബോധ്യപ്പെടുത്തി. ഫുട്ബോൾ കളിക്കുന്നതിനിടെ ഓടി എത്തുന്നവർ ലൈറ്റ് സ്ഥാപിക്കാൻ ഒരുക്കിയ കോൺക്രീറ്റ് തറയിൽ തട്ടി വീഴുന്ന സ്ഥിതിയായി.
വീണു പരുക്ക് ഏൽക്കാതിരിക്കാൻ അടിത്തറയിലെ ഇരുമ്പ് ബോൾട്ടുകളുടെ മുകളിൽ പ്ലാസ്റ്റിക് കുപ്പികൾ വച്ചാണ് ഇപ്പോൾ പരിശീലനം നടത്തുന്നത്.
അതേസമയം നേരത്തേ ഫുട്ബോൾ അസോസിയേഷൻ അധികൃതർ നിർദേശിച്ച സ്ഥലത്താണ് ലൈറ്റുകൾ സ്ഥാപിച്ചതെന്നും അപകട സാധ്യത അറിയിച്ചതോടെ ഇവ മാറ്റി സ്ഥാപിക്കാൻ കരാറുകാർക്ക് നിർദേശം നൽകിയിട്ടുണ്ടെന്നും കോർപറേഷൻ ഇലക്ട്രിക്കൽ വിഭാഗം അറിയിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

