മാനന്തവാടി ∙ എരുമത്തെരുവിലെ ബീഫ് സ്റ്റാളിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ ഇരുമ്പ് താഴ് കൊണ്ട് അടിച്ചു പരുക്കേൽപ്പിക്കുകയും കൊല്ലുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്ത സംഭവത്തിൽ കാപ്പ കേസ് പ്രതി അടക്കം 2 പേർ അറസ്റ്റിൽ. മാനന്തവാടി സ്വദേശികളായ എരുമത്തെരുവ് തച്ചയിൽ വീട്ടിൽ ടി.സി നൗഷാദ്(29), പിലാക്കാവ്, ചോലക്കൽ വീട്, എം.ഇല്ല്യാസ്(39) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
3നു രാവിലെയാണ് മുൻ വൈരാഗ്യത്താൽ പ്രതികൾ കടയിൽ അതിക്രമിച്ചു കയറി ജീവനക്കാരനെ മർദിച്ചത്.
വധശ്രമം, മോഷണം, പിടിച്ചുപറി, ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തൽ, പൊതുമുതൽ നശിപ്പിക്കൽ, അടിപിടി, ഭീഷണിപ്പെടുത്തൽ തുടങ്ങിയ ഒട്ടേറെ ക്രിമിനൽ കേസുകളിൽ പ്രതിയായ നൗഷാദ് കാപ്പ കേസിലെ പ്രതിയാണ്.ഇയാളെ 2022ൽ വയനാട് ജില്ലാ പൊലീസ് മേധാവിയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കണ്ണൂർ മേഖല ഡിഐജി കാപ്പ നിയമം പ്രകാരം 6 മാസക്കാലം വയനാട് ജില്ലയിൽ പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു. കാപ്പ കാലാവധി പൂർത്തിയാക്കിയ ശേഷം എരുമത്തെരുവിൽ താമസിച്ച് വരുന്ന നൗഷാദ് വീണ്ടും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നതിനാൽ ഇയാൾക്കെതിരെ വീണ്ടും കാപ്പ ചുമത്താനുള്ള നടപടികൾ പൊലീസ് സ്വീകരിച്ച് വരികയാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

